മടക്കാം.. നീട്ടി വലുതാക്കാം; 'ഫോൾഡ്​ ആൻഡ്​ സ്ലൈഡ് സ്മാർട്ട്‌ഫോണുമായി ടി.സി.എൽ - വിഡിയോ

ഫോൾഡബ്​ൾ സ്​മാർട്ട്​ഫോൺ വിപണിയിലെത്തിച്ച്​ വിജയം കണ്ട സാംസങ്ങിന്‍റെ പാത പിന്തുടർന്ന്​ കമ്പനികൾ ഇപ്പോൾ അത്തരം ഫോണുകൾക്ക്​ പിന്നാലെയാണ്​. ഹ്വാവേ നേരത്തെ തന്നെ 'മേറ്റ്​ എക്​സ്'​ എന്ന പേരിൽ അവരുടെ മടക്കാവുന്ന ഫോൺ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഒപ്പോയും 'ഫൈൻഡ്​ എൻ' എന്ന പേരിൽ അവരുടെ ഫോൾഡബ്​ൾ ഫോൺ പ്രഖ്യാപിച്ചിട്ടുണ്ട്​ .

 ഹ്വാവേ മേറ്റ്​ എക്സും സാംസങ്​ ഫോൾഡ്​ 3യും (
xda-developers)

എന്നാലിപ്പോൾ മറ്റൊരു ചൈനീസ്​ ബ്രാൻഡായ ടിസിഎൽ വ്യത്യസ്​തമായൊരു ഫോൾഡബ്​ൾ ഫോണിന്‍റെ പണിപ്പുരയിലാണ്​​​. ഫോൾഡ്​ ആൻഡ്​ ​സ്ലൈഡ്​​ സ്​മാർട്ട്​ഫോൺ വികസിപ്പിച്ച്​ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്​​ ടിസിഎൽ.

അതിന്‍റെ ഭാഗമായി അത്തരമൊരു ഫോണിന്‍റെ പ്രോ​ട്ടോടൈപ്പും കമ്പനി പുറത്തിറക്കി. മറ്റുള്ള ബ്രാൻഡുകളുടെ ഫോണുകൾ മടക്കാനും ഒടിക്കാനും മാത്രമേ കഴിയുകയുള്ളൂ. എന്നാൽ, ടി.സി.എൽ ഫോൺ മടക്കാനും വലിച്ച്​ നീട്ടി വലുതാക്കാനും സാധിക്കും.

ഒരൊറ്റ ഫ്ലെക്സിബിൾ ഡിസ്പ്ലേയോടെയാണ് ടി.സി.എൽ ഫോൺ വരുന്നത്. മടക്കാവുന്നതും റോൾ ചെയ്യാവുന്നതുമായ ഡിസ്​​പ്ലേ ആയിരിക്കുമത്​. അടുത്തിടെ ചൈനയിലെ ഷെൻസെനിൽ നടന്ന ഡിടിസി 2021 കോൺഫറൻസിൽ കമ്പനി "ഫോൾഡ് ആൻഡ് സ്ലൈഡ്" സ്മാർട്ട്‌ഫോൺ പ്രദർശിപ്പിച്ചിരുന്നു. അതിന്‍റെ വിഡിയോ ഫോൾഡ്​ യൂനിവേഴ്​സ്​ എന്ന ട്വിറ്റർ അക്കൗണ്ടിലും യൂട്യൂബ്​ ചാനലിലും പോസ്റ്റ്​ ചെയ്യപ്പെട്ടിട്ടുണ്ട്​.

വീഡിയോ അനുസരിച്ച്, ടിസിഎൽ ഫോൾഡ് ആൻഡ് സ്ലൈഡ് സ്മാർട്ട്‌ഫോൺ ഒറ്റനോട്ടത്തിൽ ഒരു പരമ്പരാഗത ഫോൾഡബിൾ സ്മാർട്ട്‌ഫോൺ പോലെയാണ്. എന്നാൽ, അത് അൺ-ഫോൾഡ്​ ചെയ്യു​േമ്പാഴാണ്​ മറ്റേതിലുമില്ലാത്ത സ്ലൈഡിങ്​ സവിശേഷത കടന്നുവരുന്നത്​.

നിങ്ങൾ ഫോൺ തുറന്നുകഴിഞ്ഞാൽ, അതിന്‍റെ അരികിലുള്ള ഒരു ഫിസിക്കൽ ബട്ടൺ അമർത്തി ഇടത് ഭാഗത്ത്​ നിന്നും ഫോൺ കൂടുതൽ നീട്ടുകയും അതിനെ ഒരു പൂർണ്ണമായ ടാബ്‌ലെറ്റ് ഉപകരണമാക്കി മാറ്റുകയും ചെയ്യാം. കവർ ഡിസ്‌പ്ലേയുടെ വലിപ്പം 6.87 ഇഞ്ചാണ്, അതേസമയം സ്​ക്രീൻ അൺഫോൾഡ്​ ചെയ്​താൽ വലിപ്പം 8.55 ഇഞ്ചായി കൂടും. നിങ്ങൾക്ക് കൂടുതൽ സ്‌ക്രീൻ വേണമെങ്കിൽ സ്ലൈഡിങ്​ സവിശേഷത ഉപയോഗിച്ച്​ സ്ക്രീൻ വലുപ്പം 10-ഇഞ്ച് വരെ കൂട്ടാനും കഴിയും. 

Tags:    
News Summary - TCL Showcases a Unique ‘Fold and Slide’ Smartphone Prototype

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.