മെൽബൺ: പതിനാറുകാരെൻറ ‘ആപ്പിൾ’ ആരാധന അവനെക്കൊണ്ട് ചെയ്യിച്ച കാര്യം അറിഞ്ഞാൽ മൂക്കത്ത് വിരൽവെച്ചുപോവും. ഒരു ദിവസമെങ്കിലും സോഫ്റ്റ്വെയർ ഭീമനായ ആപ്പിളിെൻറ ഒാഫിസിൽ ജോലിചെയ്യണമെന്നായിരുന്നു ആസ്ട്രേലിയക്കാരനായ ബാലെൻറ ആഗ്രഹം. ഇതു യാഥാർഥ്യമാക്കാൻ ആപ്പിളിെൻറ നെറ്റ്വർക്ക് മിനക്കെട്ട് ഹാക്ക് ചെയ്യലായിരുന്നു അവെൻറ പണി.
നിരവധിതവണ അതിൽ നുഴഞ്ഞുകയറി സ്വകാര്യ ഫയലുകൾ ചോർത്തി. ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് കടന്നുകയറി. അവസാനം കേസ് കോടതിയും കയറി. കമ്പനിയോടുള്ള ആദരവുെകാണ്ടാണ് തെൻറ കക്ഷി ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് കുട്ടിയുടെ അഭിഭാഷകൻ മെൽബണിലെ ജുവനൈൽകോടതിയിൽ വാദിച്ചത്. ‘90 ജി.ബിയോളം വരുന്ന വിവരങ്ങളാണ് ചോർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.