മുംബൈ: റിലയൻസ് ജിയോയാണ് ഇന്ത്യയിൽ ടെലികോം മേഖലയിൽ സൗജന്യപ്പെരുമഴക്ക് തുടക്കമിട്ടത്. ജിയോയുടെ ഒാഫറുകൾ മറ്റ് മൊബൈൽ സേവനദാതാക്കളെയും സൗജന്യ ഒാഫറുകൾ നൽകാൻ പ്രേരിപ്പിച്ചു. ഇപ്പോൾ നിലവിലെ ഒാഫറുകൾ ഒന്നുകൂടെ പരിഷ്കരിച്ച് ഇറക്കുക്കയാണ് കമ്പനികൾ. ജിയോ, വോഡഫോൺ, െഎഡിയ, ബി.എസ്.എൻ.എൽ തുടങ്ങിയ മുൻനിര മൊബൈൽ സേവനദാതാക്കളെല്ലാം ഒാഫർ യുദ്ധത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്.
റിലയൻസ് ജിയോ
ധൻ ധനാ ധൻ ഒാഫറിന് ശേഷമുള്ള താരിഫ് പ്ലാനുകളെ കുറിച്ച് റിലയൻസ് ഇതുവരെ മനസ് തുറന്നിട്ടില്ല. എങ്കിലും ലൈഫ് ഹാൻഡ്സെറ്റുകൾക്കൊപ്പം അധിക ഡാറ്റ നൽകി കളം നിറയാനാണ് ജിയോയുടെ പദ്ധതി. ലൈഫ് ഹാൻഡ്സെറ്റുകൾക്കൊപ്പം ഒാരോ റീചാർജിനൊപ്പം ആറ് ജി.ബി അധിക ഡാറ്റയാണ് റിലയൻസ് നൽകുന്നത്. 6600 രൂപ മുതൽ 9000 രൂപ വരെയുള്ള റിലയൻസ് ഹാൻഡ്സെറ്റുകൾക്കൊപ്പമാണ് ഒാഫർ ലഭ്യമാകുക
ബി.എസ്.എൻ.എൽ-
444 രൂപക്ക് 90 ദിവസത്തേക്ക് സൗജന്യ ഡാറ്റ സേവനമാണ് ചൗക്ക ഒാഫറിലൂടെ ബി.എസ്.എൻ.എൽ നൽകുന്നത്. പ്രതിദിനം 4 ജി വേഗതയിൽ 4 ജി.ബി ഡാറ്റ വരെ ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിന് സമാനമായി ബി.എസ്.എൻ.എൽ അവതരിപ്പിച്ച ട്രിപ്പിൾ എയ്സ് പ്ലാനിനും മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിച്ചത്. ഇതാണ് പുതിയ പ്ലാൻ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.
വോഡഫോൺ
786 രൂപക്ക് മൂന്ന് മാസത്തേക്ക് സൗജന്യ കോളുകളും എസ്.എം.എസുകളും 25 ജി.ബി ഡാറ്റയും നൽകുന്നതാണ് വോഡഫോണിെൻറ ഒാഫർ. പ്രതിദിനം 1 ജി.ബി ഡാറ്റ മാത്രമേ പുതിയ ഒാഫർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
െഎഡിയ
396 രൂപക്ക് 70 ജി.ബി ഡാറ്റ 70 ദിവസത്തേക്ക് നൽകുന്നതാണ് െഎഡിയയുടെ ഒാഫർ. ഇതിനൊപ്പം ലോക്കൽ, എസ്.ടി.ഡി കോളുകൾക്കും സൗജന്യ ഒാഫറുകൾ െഎഡിയ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.