ന്യൂഡൽഹി: റിലയൻസ് ജിയോയോട് വിശദീകരണം ചോദിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി. ജിയോയുടെ വെൽകം ഒാഫർ നീട്ടനുള്ള തീരുമാനത്തിലാണ് ട്രായ് വിശദീകരണം ചോദിച്ചിരിക്കുന്നത്. 2016 ഡിസംബർ 31 വരെ പൂർണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്താകൾക്ക് നൽകിയത്. എന്നാൽ പിന്നീട് ഇത് മാർച്ച് 31 വരെ റിലയൻസ് നീട്ടി നൽകുകയായിരുന്നു. നിലവിലെ നിയമമനുസരിച്ച് 90 ദിവസം മാത്രമേ ഇത്തരം ഒാഫറുകൾ മൊബൈൽ കമ്പനികൾക്ക് ഉപഭോക്തകൾക്കായി നൽകാൻ സാധിക്കുകയുള്ളു എന്നാണ് സൂചന.
ഡിസംബർ 20ന് പ്രമോഷണൽ ഒാഫർ ദീർഘിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രായ് ജിയോയോട് വിശദീകരണമാരാഞ്ഞ് കത്തയച്ചതായാണ് വിവരം. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 63 മില്യൺ വരെ എത്തിയിരിക്കുന്ന സമയത്തുള്ള ട്രായുടെ നടപടി കമ്പനിക്ക് തിരിച്ചടയുണ്ടാക്കുമെന്നാണ് സൂചന. .
മറ്റ് മൊബൈൽ സേവനദാതാക്കൾ നേരത്തെ തന്നെ ജിയോയുടെ സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രായിയെ സമീപിച്ചിരുന്നു. എന്നാൽ ട്രായ് അവരുടെ ആവശ്യം തള്ളുകയായിരുന്നു. ജിയോക്ക് ഇൻറർകോം കണക്ഷൻ ലഭ്യമാക്കത്തതിന് എയർടെൽ, വോഡഫോൺ, െഎഡിയ തുടങ്ങിയ മൊബൈൽ സേവനദാതാക്കൾക്ക് ട്രായ് പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.