ഐഡിയക്കും എയർടെലിനും വോഡഫോണിനും​ 3050 കോടിരൂപ പിഴ

മുംബൈ: റിലയൻസ്​ ജിയോയുടെ മുഖ്യ എതിരാളികളായ എയർടെല്ലിനും വോഡഫോണിനും ​ഐഡിയക്കും ട്രായ്​ 3050 കോടിരൂപ പിഴ. ലൈസൻസ്​ വ്യവസ്​ഥകൾ പാലിക്കാത്തതിനാണ്​ പിഴയിട്ടത്​. ഈ സർവീസ്​ ദാതാക്കാൾ ജിയോക്ക്​ ഇൻറർകോം കണക്ഷൻ നൽകിയിരുന്നില്ല.

ഇതോടുകൂടി മുകേഷ്​ അംബാനിയുടെ ജിയോയും മറ്റു സേവനദാതാക്കളും തമ്മിലുള്ള മത്സരംമറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്​. ഇത്രയും നാൾ മറ്റു പ്രമുഖ സേവന ദാതാക്കൾ ജിയോയിൽ നിന്നുള്ള കോളുകൾ പലപ്പോഴും കണ്ക്ട്​ചെയ്​തിരുന്നില്ല. ഇതുമൂലം ജിയോ ഉപഭോക്താക്കൾക്ക് കോളുകൾ ​പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ട്രായിയുടെ വിധിയോടുകൂടി ഇനി മറ്റു സേവനദാതാക്കൾക്ക്​ ജിയോയുടെ കോളുകൾ കണ്ക്ട്​ ചെയ്തെ മതിയാകു.

21 സർക്കിളുകളിലായി എയർടെല്ലിനും വോഡഫോണിനും കൂടി 1050 കോടിരൂപയും 19 സർക്കിളുകളിലായി ഐഡിയക്ക്​ 950 കോടി രൂപയുമാണ് ട്രായ്​പിഴ ചുമത്തിയത്​.

Tags:    
News Summary - TRAI wants Jio rivals to pay Rs. 3,050 crore fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.