എയർടെല്ലിന്​ പിന്നാലെ കിടിലൻ ഒാഫറുമായി വോഡഫോണും

മുംബൈ: എയർടെല്ലിന്​ പിന്നാലെ ജിയോയെ​ വെല്ലാൻ കിടിലൻ ഒാഫറുമായി വോഡഫോൺ. അൺലിമിറ്റഡായി സംസാരിക്കാനുള്ള ഒാഫറിന്​ പുറമേ ഇൻറനെറ്റിലും വോഡഫോൺ സൗജന്യങ്ങൾ നൽകുന്നുണ്ട്​. ഇതിനായി രണ്ട്​ പ്ലാനുകളാണ്​ വോഡഫോൺ അവതരിപ്പിക്കുന്നത്​.

144-–149 രൂപയുടെ പ്ലാൻ പ്രകാരം അൺലിമിറ്റഡ്​ സംസാരത്തിനെ പുറ​​േമ 300 എം.ബി സൗജന്യ ഡാറ്റയുമുണ്ടാകും. ഇൗ പ്ലാൻ പ്രകാരം രാജ്യം മുഴുവൻ റോമിങ്​ സൗജന്യമായിരിക്കും. 349 രൂപയുടെതാണ്​ അടുത്ത പ്ലാൻ. ഇത്​ പ്രകാരം അൺലിമിറ്റഡ്​ സംസാരിക്കാനുള്ള ഒാഫറും 1 ജി.ബി 4 ജി ഡാറ്റയുമുണ്ടാകും. രണ്ട്​ പ്ലാനുകളുടെയും കാലവധി 28 ദിവസമായിരിക്കും.

സമാനമായ രീതിയിലായിരുന്നു എയർടെല്ലും ഒാഫർ അവതരിപ്പിച്ചത്​. എയർടെല്ലി​െൻറ ഒാഫറിലും അൺലിമിറ്റഡ്​ സംസാര സമയവും സൗജന്യ ഡാറ്റയുമുണ്ടായിരുന്നു. 145, 345 രൂപയുടെ പാക്കുകളാണ്​ എയർടെൽ അവതരിപ്പിച്ചിരുന്നത്​. ഇതി​നൊടപ്പം 2 ജി ഉപഭോക്താകൾക്കായി 50 എം.ബിയുടെ അധിക ഡാറ്റയും എയർടെൽ നൽകിയിരുന്നു. റിലയൻസ്​ ജിയോ തങ്ങളുടെ സൗജന്യ സേവനം മാർച്ച്​ 31 വരെ നീട്ടിയ പശ്​ചാത്തലത്തിലാണ്​ പുത്തൻ ഒാഫറുകളുമായി ​െമാബൈൽ കമ്പനികൾ രംഗത്തെത്തിയത്​.

Tags:    
News Summary - Vodafone Unveils Unlimited Voice Calling Packs to Combat Reliance Jio Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.