ന്യൂഡൽഹി: വൺപ്ലസ് ആരാധകർക്ക് 5 ടി മോഡൽ സ്വന്തമാക്കാനായി ബൈ ബാക്ക് പ്രോഗ്രാം അവതരിപ്പിച്ച് കമ്പനി. കാഷിഫൈയുമായി സഹകരിച്ചാണ് വൺ പ്ലസിെൻറ പുതിയ സംരംഭം. പുതിയ ഒാഫർ ഉപയോഗിച്ച് വൺ പ്ലസ് സ്റ്റോറുകളിൽ നിന്ന് വാങ്ങുന്ന 5 ടി മോഡലിന് കിഴിവ് ലഭിക്കും.
ഇന്ത്യയിലെ 30 നഗരങ്ങളിൽ പുതിയ പദ്ധതി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഉപയോഗിച്ച് മൊബൈൽ ഫോണുകൾക്ക് മികച്ച വിലയാണ് തങ്ങൾ നൽകുന്നതെന്നും വൺ പ്ലസ് അവകാശപ്പെട്ടു.
പുതിയ ഒാഫർ ലഭിക്കാനായി പഴയ ഫോണിെൻറ വിവരങ്ങൾ നൽകി വൺ പ്ലസ് സ്റ്റോറിൽ നിന്ന് 5 ടി മോഡൽ വാങ്ങണം. പുതിയ ഫോൺ വിതരണം ചെയ്ത് 72 മണിക്കുറിനകം കാഷിഫൈയുടെ പ്രതിനിധി നിങ്ങളുടെ പഴയ ഫോൺ ശേഖരിക്കും. തുടർന്ന് പരിശോധനക്ക് ശേഷം പഴയ ഫോണിെൻറ വില നൽകും. ഇതിന് മുമ്പ് മറ്റ് പല സ്മാർട്ട്ഫോൺ നിർമാതാക്കളും സമാനമായ രീതിയിൽ ബൈ ബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.