പുതുരൂപത്തിൽ പുത്തൻ ഫീച്ചറുകളുമായി വാട്​സ്​ ആപ്

കാലിഫോർണിയ: മെസേജിങ്​ ആപായ വാട്​സ്​ ആപ്​ പുതുരൂപത്തിൽ പുത്തൻ ഫീച്ചറുകളുമായി എത്തുന്നു. ഒാരോ ഫോ​േട്ടാകൾ അയക്കുന്നതിന്​ പകരം ഒരുമിച്ച്​ കുറെ ഫോ​േട്ടാകൾ അയക്കാനുള്ള സംവിധാനമാണ്​ വാട്​സ്​ ആപ്​ പുതുതായി അവതരിപ്പിക്കുക. ആപ്പിൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക്​ പുതിയ ഫീച്ചറുകൾ ഇൗ മാസം ആദ്യം ലഭ്യമാക്കിയിരുന്നു.

ആൻഡ്രോയിഡ്​ ഉപഭോക്​താകൾക്ക്​ പുതിയ സംവിധാനം വൈകാതെ തന്നെ ലഭ്യമാകുമെന്നാണ്​ റിപ്പോർട്ടുകൾ. ഇതി​നൊപ്പം കോൾ സ്​ക്രീനി​​െൻറ ഡിസൈനിലും വാട്​സ്​ ആപ്​ മാറ്റം വരുത്തിയിട്ടുണ്ട്​. കൂടുതൽ ആകർഷകമായ ഡിസൈനിലാണ്​ ​േകാൾ സ്​ക്രീൻ വാട്​സ്​ ആപ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​. പുത്തൻ ഫീച്ചറുകളുമായി എത്തുന്ന വാട്​സ്​ ആപി​​െൻറ ബീറ്റ വേർഷ​​െൻറ ടെസ്​റ്റിങാണ്​ ഇപ്പോൾ നടക്കുന്നത്​.

ഇൗ ഫീച്ചറുകൾക്കൊപ്പം എല്ലാതരത്തിലുമുള്ള ഫയലുകളും അയക്കാൻ കഴിയുന്ന സംവിധാനവും വാട്​സ്​ ആപ്​ അവതരിപ്പിക്കുമെന്നാണ്​ സൂചന.

Tags:    
News Summary - WhatsApp for Android Beta Gets Photo Bundling, Refreshed Call Screen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.