കാലിഫോർണിയ: യുട്യൂബ് വീഡിയോകൾ വാട്സ് ആപിലും ലഭ്യമാവുന്നു. ആപ്പിളിെൻറ ഒാപ്പറേറ്റിങ് സിസ്റ്റമായ െഎ.ഒ.എസിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാവുക. വാബ് ബീറ്റ ഇൻഫോ എന്ന ടെക്നോളജി സൈറ്റാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. യുട്യൂബ് ഒാപ്പൺ ചെയ്യാതെ വീഡിയോ കാണുന്നതിനുള്ള സൗകര്യമാണ് വാട്സ് ആപ് നൽകുന്നത്.
ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വിൻഡോയിൽ തന്നെ വാട്സ് ആപിൽ ലഭ്യമാവുന്ന യുട്യൂബ് ലിങ്കുകൾ ഉപയോഗിച്ച് വീഡിയോ കാണുന്നതിനുള്ള സംവിധാനമാണിത്. നിലവിൽ വാട്സ് ആപിലെ ചാറ്റ് വിൻഡോ ക്ലോസ് ആയി വീഡിയോ കാണുന്നതിനായി പുതിയ വിൻഡോ വരുന്ന രീതിയാണ് ഉള്ളത്. ഇതിൽ മാറ്റം വരുത്തിയാണ് പുതിയ സംവിധാനം നിലവിൽ വരിക.
റിപ്പോർട്ടുകളനുസരിച്ച് െഎഫോൺ 6, െഎഫോൺ 6 പ്ലസ്, െഎഫോൺ 6 എസ്, 6 എസ് പ്ലസ്, െഎഫോൺ 7, െഎഫോൺ 7 പ്ലസ് എന്നീ ഫോണുകളിലായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. വൈകാതെ തന്നെ ആൻഡ്രോയിഡ് ഉൾപ്പടെയുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.