മുംബൈ: പണമിടപാട് ആപ്പ്ളിക്കേഷനായ പേടിഎം ഉപയോഗിക്കാൻ ഇനി ഇൻറർെനറ്റോ സ്മാർട്ട്ഫോണോ ആവശ്യമില്ല. ഇവ രണ്ടും ഇല്ലാതെ പേടിഎം ഉപയോഗിക്കുന്നതിനുള്ള സംവിധാനം കമ്പനി പുറത്തിറക്കി. 1800 1800 1234 എന്ന ടോൾ ഫ്രീ നമ്പറിലുടെയാണ് പുതിയ സംവിധാനം ഉപയോഗിക്കുന്നതിനായി സാധിക്കുക.
ഇതിനായി ഉപഭോക്താക്കൾ അവരുടെ പേടിഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാൽ മതി. ഇൗ ടോൾ ഫ്രീ നമ്പറിൽ പേടിഎം പിൻ നമ്പർ ഉപയോഗിച്ച് ഇടപാടുകൾ നടത്താവുന്നതാണ്. എന്നാൽ ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് പുതിയ പേടിഎം അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയില്ല. അത് പോലെ തന്നെ പേടിഎം അക്കൗണ്ടിൽ പണം ചേർക്കുന്നതിനായി വെബ് സൈറ്റിനേയോ ആപ്പ്ളിക്കേഷനേയോ ആശ്രയിക്കേണ്ടി വരും. സംവിധാനം പ്രകാരം ആർക്കെങ്കിലും പണമയക്കണമെങ്കിൽ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അവരുടെ മൊബൈൽ ഫോൺ നമ്പർ ടൈപ്പ് ചെയ്്താൽ മതി.
നേരത്തെ വ്യാപാരികൾക്ക് ഒരു ശതമാനം ട്രാൻസാക്ഷൻ ചാർജോടു കൂടി പണമയക്കുന്നതിനുള്ള സംവിധാനം പേടിഎം അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് പേടിഎം ട്രാൻസാക്ഷൻ ചാർജ് പൂർണമായും ഒഴിവാക്കി. ഇവരുടെ ചുവട് പിടിച്ച് മറ്റൊരു പണമിടപാട് ആപ്പായ മൊബിവാകും ഇടപാടുകൾക്കുള്ള ചാർജ് ഒഴിവാക്കിയിരുന്നു.നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ പേടിഎം പോലുള്ള ആപ്പുകളുടെ ഉപയോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടോൾ ഫ്രീ നമ്പറിലൂടെ ആപ്പ് ഉപയോഗിക്കാൻ കഴിയുന്ന പുതിയ തീരുമാനം രാജ്യത്തെ ഗ്രാമീണ മേഖലയിലാവും പ്രധാനമായും സ്വാധീനം ചെലുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.