ന്യൂഡൽഹി: മൊബൈൽ ഫോൺ നിരക്കുകളിൽ കുറവ് വരുത്താൻ ട്രായ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒരു നെറ്റ്വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുേമ്പാൾ ഇൗടാക്കുന്ന ഇൻറർ കണക്ട് യൂസേജ് (െഎ.യു.സി) ചാർജിൽ കുറവ് വരുത്താനാണ് ട്രായ് ഉദ്ദേശിക്കുന്നത്. നിലവിൽ മിനിറ്റിന് 14 പൈസ വരെ െഎ.യു.സി ചാർജായി ഇൗടാക്കുന്നണ്ട്. ഇത് 10 പൈസയിൽ താഴെയാക്കാനാണ് ട്രായുടെ നീക്കം.
റിലയൻസ് ജിയോയുടെ കടന്ന് വരവവാണ് െഎ.യു.സി ചാർജ് കുറക്കുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ട്. കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളുകൾ നൽകുന്ന വിവിധ പ്ലാനുകളാണ് ജിയോ നൽകിയിരുന്നത്. എന്നാൽ െഎഡിയ, എയർടെൽ പോലുള്ള സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപയാണ് െഎ.യു.സിയുടെ പേരിൽ ഉപഭോക്താകളിൽ നിന്ന് ഇൗടാക്കിയിരുന്നത്.
രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായ എയർടെൽ 10,279 കോടി രൂപയാണ് കഴിഞ്ഞ െഎ.യു.സി ചാർജായി ഇൗടാക്കിയത്. െഎ.യു.സി ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ട് എയർടെൽ ട്രായ് ചെയർമാന് കത്തയക്കുകയും ചെയ്തിരുന്നു. ഇത് പരിഗണിക്കാതെയാണ് നിരക്കുകൾ കുറക്കാൻ ട്രായ് തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.