ടെക് ഭീമൻ ആപ്പിളിന് നേരെയും റാൻസംവയർ ആക്രമണം. പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന കമ്പനിയുടെ 'സ്പ്രിങ് ലോഡഡ്' ഇവൻറിന് മുമ്പായിട്ടായിരുന്നു ഹാക്കർമാരുടെ വെളിപ്പെടുത്തൽ. ആപ്പിൾ ലോഞ്ച് ചെയ്യാനിരിക്കുന്ന ഉത്പന്നങ്ങളുടെ പ്ലാനുകൾ ഹാക്കർമാർ മോഷ്ടിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിളിന് വേണ്ടി മാക്ബുക്കുകളും മറ്റ് പ്രൊഡക്ടുകളും നിർമിച്ചുനൽകുന്ന തായ്വാൻ ആസ്ഥാനമായുള്ള 'ക്വാൻറ കമ്പ്യൂട്ടർ' എന്ന കമ്പനിയെ ആണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. അവരിൽ നിന്നും ചില സുപ്രധാന രേഖകളും അവർ ഹാക്ക് ചെയ്തു.
സോഡിനോകിബി (Sodinokibi) എന്ന ഗ്രൂപ്പാണ് റാൻസംവയർ ആക്രമണത്തിന് പിന്നിൽ. 50 മില്യൺ ഡോളറാണ് (374.59 കോടി രൂപ) അവർ ആവശ്യപ്പെടുന്നത്. ആപ്പിളിെൻറ രണ്ട് ലാപ്ടോപ്പുകളുടെയും ആപ്പിൾ വാച്ചിെൻറയും പ്ലാനുകൾ തങ്ങളുടെ കൈയ്യിലുണ്ടെന്നും അവ ചോർത്താതിരിക്കാനായി പണം ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ ക്വാൻറ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഹാക്കർമാർ ഡാർക് വെബ്ബിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.