വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ കുടിയേറ്റ നയത്തെ പ്രശംസിച്ച് ടെക് ഭീമൻമാരായ ഗൂഗ്ളും ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങളിൽ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. മഹാമാരിയിൽ നിന്ന് കരകയറാനും നമ്മുടെ സാമ്പദ്വ്യവസ്ഥയെ വളർത്താനും രാജ്യത്തെ സഹായിക്കുന്നതിന് പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതി, ന്യായബോധം, തുടങ്ങി അമേരിക്കൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സമഗ്ര കുടിയേറ്റ പരിഷ്കരണം നടപ്പാക്കാനുള്ള ബൈഡെൻറ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് പറഞ്ഞത്.
We applaud @POTUS's quick action on COVID relief, the Paris Climate Accord, and immigration reform. Google has supported action on these important issues & we look forward to working with the new administration to help the US recover from the pandemic + grow our economy.
— Sundar Pichai (@sundarpichai) January 20, 2021
മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി നീക്കം ചെയ്യാനുള്ള ബില്‍ ബൈഡന്‍ താമസിയാതെ കോണ്‍ഗ്രസിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫെഷണലുകള്‍ക്കടക്കം പുതിയ നയങ്ങള്‍ പ്രയോജനം ചെയ്യും.
Congratulations to President Biden and Vice President Harris on this historic day. Inspired by your vision of unity and your immediate actions on climate change, immigration and COVID-19. One nation, indivisible.
— Tim Cook (@tim_cook) January 20, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.