മുംബൈ:ബ്ലാക്ക്ബെറിയെ ജീവനുതുല്യം സ്നേഹിക്കുന്നവർക്ക് സങ്കടമുണ്ടാക്കുന്ന ദിവസമാണിന്ന്. ഇനി പുതിയ ഫോണിലേക്ക് മാറാതെ വഴിയില്ല. ജനുവരി നാലിന് ബ്ലാക്ക്ബെറി പൂർണമായി സേവനം അവസാനിപ്പിക്കുകയാണ്.
ചൊവ്വാഴ്ച മുതൽ െമാബൈൽ നെറ്റ്വര്‍ക്ക് ലഭ്യമാകില്ല കാളിങ്, എസ്.എം.എസ് അയക്കൽ, നെറ്റ് ഉപയോഗം, വൈ-ഫൈ കണക്ഷൻ എന്നിവ കിട്ടില്ല. 2021 സെപ്റ്റംബറിൽതന്നെ സേവനം പൂർണമായി നിർത്താൻ തീരുമാനിച്ചതാണെങ്കിലും തങ്ങളെ സ്നേഹിക്കുന്നവരോടുള്ള നന്ദിസൂചകമായി ബ്ലാക്ക് ബെറി തുടരുകയായിരുന്നു.
ബ്ലാക്ക് ബെറി ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകൾ മാത്രമാണ് ഇതോടെ ഓർമയാവുക. ബ്ലാക്ക്ബെറി 7.1 ഒ.എസ് വരെയുള്ളത്, ബ്ലാക്ക്ബെറി പ്ലേബുക്ക് ഒ.എസ് 2.1 വരെയുള്ളത്, ബ്ലാക്ക്ബെറി 10 എന്നിവയുള്ള ഫോണുകൾ ആണ് ഇനി പ്രവർത്തിക്കാത്തത്.
ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്ബെറി ഫോണുകൾ തുടർന്നും ഉപയോഗിക്കാം. സ്വകാര്യതക്കും സുരക്ഷക്കും ഏറെപേരുകേട്ട ബ്ലാക്ക്ബെറി ഫോണുകൾ പണ്ട് പ്രശസ്തരുടെ അഭിമാനമായിരുന്നു. നോക്കിയ സാധാരണക്കാരുടെയും.
മരണം ഉറപ്പായിട്ടും ക്യുവർട്ടി കീബോർഡ് ഒഴിവാക്കാന്‍ ബ്ലാക്ക്ബെറി തയാറായില്ല. വിലക്കൂടുതലും ജനപ്രിയമായ ആപുകളുടെ കുറവും ടച്ച്സ്ക്രീനില്ലാത്തതും തിരിച്ചടിയായി.
മറ്റുവഴിയില്ലാതെ ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിലേക്കും ടച്ച്സ്ക്രീനിലേക്കും മാറിയെങ്കിലും ജനം ഒപ്പംകൂടിയില്ല. 2013ൽ പരിക്ഷ്കരിച്ച ഒ.എസുമായും 2015ൽ ആൻഡ്രോയിഡിലും എത്തിയെങ്കിലും ആപ്പിളിനോടും സാംസങ്ങിനോടും ഏറ്റുമുട്ടാൻ ശേഷിയില്ലാതെ 2016ല്‍ ബ്ലാക്ക്ബെറി വിപണി വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.