ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ 1,300 കോടിയുടെ ആനുകൂല്യങ്ങൾ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഭീം-യു.പി.ഐ, റുപെ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് നടത്തുന്ന 2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടിെൻറ സർവിസ് ചാർജിൽ നിശ്ചിത ശതമാനം ബാങ്കുകൾക്ക് സർക്കാർ നൽകും.
2021 ഏപ്രിൽ ഒന്നു മുതൽ പദ്ധതിക്ക് പ്രാബല്യം നൽകും. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നവംബറിൽ 7.56 ലക്ഷം കോടിയുടെ 423 കോടി ഡിജിറ്റൽ പണക്കൈമാറ്റമാണ് നടന്നതെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.