കാലിഫോർണിയ: കഴിഞ്ഞ കുറേ മണിക്കൂറുകളായി സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് ഫേസ്ബുക്കിലെ ആപ്പിളിന്‍റെ ഒഫിഷ്യൽ പേജിലെ ബ്ലു ടിക്ക് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട വാർത്തകളാണ്. ആപ്പിളിന്‍റെ ഫേസ്ബുക്ക് പേജിൽ നിന്ന് ബ്ലൂ ടിക്ക് കമ്പനി നീക്കിയെന്നായിരുന്നു ആരോപണം. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്.
ഇതുവരെ ആപ്പിളിന് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ നൽകിയിട്ടില്ലെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ആപ്പിൾ വെരിഫിേക്കഷൻ പ്രക്രിയ പൂർത്തിയാക്കിയിട്ടില്ല. എന്നാൽ, ആപ്പിൾ ടി.വി, ആപ്പിൾ മ്യൂസിക് തുടങ്ങിയ പേജുകൾക്ക് വെരിഫിക്കേഷനുണ്ട്. ടെക് അനലിസ്റ്റായ മാറ്റ് നവാരയാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിൾ വെരിഫിക്കേഷനായി സമീപിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
സ്വകാര്യത സംബന്ധിച്ച് ആപ്പിളും ഫേസ്ബുക്കും തമ്മിൽ തർക്കമുണ്ടായിരുന്നു. ഐഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസ് 14.4ലെ മാറ്റമാണ് ഫേസ്ബുക്കിനെ ചൊടിപ്പിച്ചത്. ഐഫോൺ ഉപയോക്താക്കളെ പരസ്യത്തിനായി ട്രാക്ക് ചെയ്യുന്നത് തടയുന്നതാണ് ആപ്പിളിന്‍റെ പുതിയ അപ്ഡേറ്റ്. അടുത്ത വർഷമാണ് അപ്ഡേറ്റ് നിലവിൽ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.