ഫേസ്​ബുക്ക്​ കുടുങ്ങിയേക്കും; ഇൻസ്റ്റ​ഗ്രാം യൂസർമാരുടെ ബയോമെട്രിക്​ ഡാറ്റ നിയമവിരുദ്ധമായി ശേഖരിച്ചെന്ന്​

വാഷിങ്​ടൺ: ഉപയോക്​താക്കളുടെ വിവരങ്ങൾ ശേഖരിച്ച്​ അവ സ്വന്തം ബിസിനസ്​ ആവശ്യങ്ങൾക്ക്​ ഉപയോഗിക്കുന്നതിന്​ ഏറെ പഴികേട്ട സോഷ്യൽ മീഡിയ ഭീമനാണ്​ ഫേസ്​ബുക്ക്​. കാംബ്രിഡ്​ജ്​ അനലറ്റിക വിവാദം മാർക്​ സക്കർബർഗിനും ഫേസ്​ബുക്കിനും ഉണ്ടാക്കിയ ചീത്തപ്പേര്​ ചില്ലറയല്ല. എന്നാൽ, ഇപ്പോൾ ഫേസ്​ബുക്കിനെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണം അവരുടെ ഇമേജ്​ ഷെയറിങ്​ മൈക്രോ ബ്ലോഗിങ്​ സൈറ്റായ ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ടുള്ളതാണ്​.

ഇൻസ്റ്റഗ്രാമിലുള്ള 100 ദശലക്ഷം ഉപയോക്​താക്കളുടെ ബയോമെട്രിക്​ ഡാറ്റ ഫേസ്​ബുക്ക്​ ശേഖരിക്കുകയും അവ സംഭരിച്ചുവെച്ച്​ അതിൽ നിന്ന്​ ലാഭമുണ്ടാക്കിയതായുമാണ്​ ആരോപണം. ഇതുമായി ബന്ധപ്പെട്ട്​ കാലിഫോർണിയയിലെ റെഡ്​വുഡ്​ സിറ്റി സ്​റ്റേറ്റ്​ കോടതിയിലാണ്​ പരാതി പോയിരിക്കുന്നത്​. ബയോമെട്രിക്​ ഡാറ്റയിൽ വിരലടയാളം​ മാത്രമല്ല, ഉപയോക്​താക്കളുടെ മുഖങ്ങളും ഫേസ്​ബുക്ക്​ അനധികൃതമായി ശേഖരിച്ചുവെച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇൻസ്റ്റഗ്രാമിലുള്ള ഫേസ്​ ടാഗിങ്​ ടൂൾ, ഫേഷ്യൽ റെക്​ഗ്​നിഷൻ ഉപയോഗിച്ച് ചിത്രങ്ങളിലുള്ള​ വ്യക്​തിയെ മനസിലാക്കുകയും ശേഷം അവ ഉപയോഗിച്ച്​ ഫേസ്​ ടെംബ്ലേറ്റ്​ നിർമിച്ച്​, ഇൗ ടെംബ്ലേറ്റ് ഫേസ്​ബുക്കി​െൻറ ഡാറ്റാബേസിൽ​ സൂക്ഷിക്കുകയും ചെയ്യും. ഇൻസ്​റ്റഗ്രാം ഉപയോഗിക്കുന്നവരുടെ മുഖങ്ങൾ​ മാത്രമാണ്​ ഡാറ്റാ ബേസിലേക്ക്​ പോവുക എന്ന്​ കരുതുന്നവർക്ക്​ തെറ്റി. അല്ലാത്തവരുടെ മുഖങ്ങളും അവർ സമ്മതമില്ലാതെ സംഭരിക്കുന്നുണ്ട്​. ഒരാൾ അപ്​ലോഡ്​ ചെയ്യുന്ന ഗ്രൂപ്പ്​ ഫോ​േട്ടായിലുള്ളവരുടെ വിവരങ്ങളും ഡാറ്റാബേസിലെത്തും.

തങ്ങളുടെ ടേംസ്​ ഒാഫ്​ സർവീസ്​ സെക്ഷനിൽ ഉപയോക്​താക്കളുടെ മുഖങ്ങളും വിരലടയാളങ്ങളും ശേഖരിക്കുമെന്ന്​ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ്​ ഇൻസ്​റ്റഗ്രാം നൽകിയ വിശദീകരണം. എന്നാൽ, ഇൻസ്റ്റ ഉപയോഗിക്കാത്തവരുടെ വിവരങ്ങളും ശേഖരിക്കുന്നതി​െൻറ മാനദണ്ഡമെന്താണെന്ന്​ പരാതിയിൽ ചോദിക്കുന്നു.

മെസ്സഞ്ചർ ആപ്പിൽ​ സമീപ കാലത്താണ് സുരക്ഷക്കായി​ വിരലടയാളം ഫേസ്​ ​െഎഡി എന്നീ സംവിധാനങ്ങൾ ഫേസ്​ബുക്ക്​ അവതരിപ്പിച്ചത്​. അവ രണ്ടും ഉപയോഗിക്കുന്നവരുടെ വിവരങ്ങളും കമ്പനി ശേഖരിച്ചുവെക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.

കഴിഞ്ഞ മാസം സമാന ആരോപണത്തെ തുടർന്ന്​ ഇൻസ്റ്റഗ്രാം 650 മില്യൺ ഡോളർ പിഴയായി അടക്കേണ്ടി വന്നിരുന്നു. എന്നാൽ, ഇത്തവണ ഫേസ്​ബുക്കിന്​ പിഴയടക്കേണ്ടി വന്നാൽ അത്​ അര ട്രില്ല്യൺ ഡോളറായിരിക്കും. അതേസമയം ഫേസ്​ബുക്ക്​ അധികൃതർ പുതിയ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന വിശദീകരണവുമായി എത്തിയിട്ടുണ്ട്​.

Tags:    
News Summary - Facebook Stole Biometric Data of 100 Million Users via Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.