നിങ്ങളുടെ മൊബൈലിൽ സ്‌ക്രീൻ ഷെയറിങ്​ ആപ്പ് ഉണ്ടോ? പുതിയ തട്ടിപ്പിനെകുറിച്ച്​ മുന്നറിയിപ്പ് നൽകി പോലീസ്

സ്‌ക്രീൻ ഷെയറിങ്​ ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിനെകുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീൻ ഷെയറിങ്​ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പ്രോത്സാഹിപ്പിച്ചേക്കാമെന്ന് പോലീസ് പറയുന്നു. ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മൊബൈൽ വഴിയോ ലാപ്‌ടോപ്പ് വഴിയോ ഉള്ള പണമിടപാടുകൾ കാണാനും നിയന്ത്രിക്കാനും തട്ടിപ്പുകാർക്ക് കഴിയും.


കേരളാ പോലീസി​െൻറ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പങ്കുവച്ചിരിക്കുന്നത്. വിദൂര നിയന്ത്രണത്തിലൂടെ തട്ടിപ്പുകാർക്ക് ഫോൺ ഉടമയുടെ ഇൻറർനെറ്റ് ബാങ്കിങ്​ /പേയ്മെൻറ്​ ആപ്പുകൾ ഉപയോഗിച്ച് ക്രയവിക്രയം നടത്താൻ കഴിയുമെന്നും അതിനാൽ ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും പോലീസ് നിർദ്ദേശം നൽകി.


എനി ഡസ്​ക്​, സ്ക്രീൻലീപ്പ്, ക്രോം റിമോട്ട്​ ഡെസ്ക്ടോപ്പ്,മിംഗിൾവ്യൂ. ഗോ ടു മീറ്റിങ്​, യൂസ്​ ടുഗദെർ, ടീം വ്യൂവർ, സിസ്കോ വെബ്എക്​സ്​ തുടങ്ങിയവയാണ്​ പ്രമുഖ സ്​ക്രീൻ ഷെയറിങ്​ ആപ്പുകൾ.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.