ഗൂഗ്ളിന് വീണ്ടും പിഴ; ഇക്കുറി 936 കോടി

ന്യൂഡൽഹി: ടെക് ഭീമൻ ഗൂഗ്ളിന് വീണ്ടും പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. പ്ലേ സ്റ്റോറിലെ നയങ്ങളിലൂടെ ഒന്നാം സ്ഥാന​ത്തെത്താൻ ഗൂഗ്ൾ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് നടപടി. 936.44 കോടിയാണ് കോമ്പറ്റീഷൻ കമീഷൻ ഗൂഗ്ളിന് പിഴ ചുമത്തിയത്.

ഒക്ടോബർ 20ന് 1337.76 കോടി രൂപ കോമ്പറ്റീഷൻ കമീഷൻ ഗൂഗ്ളിന് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൻ പിഴതുക.ആന്‍ഡ്രോയിഡ് ആപ്പുകളുടെ ഇന്‍ ആപ്പ് പേമെന്റ് സംവിധാനത്തില്‍ കമ്പനിയുടെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നല്‍കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വന്തം ആപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനും മറ്റുമായി കമ്പനി സ്വീകരിച്ച നടപടികള്‍ വിപണിയിലെ മത്സരത്തിനെതിരാണെന്ന് കോമ്പറ്റീഷൻ കമീഷൻ നിരീക്ഷിച്ചിരുന്നു. 

Tags:    
News Summary - Google fined Rs 936 crore for unfair business practices, second penalty in 7 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.