പ്രശസ്ത പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും പിന്തുണച്ചെത്തിയതോടെ ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭം അതിർത്തിക്ക് പുറത്തും ചർച്ചചെയ്യപ്പെടുകയാണ്. വാഷിങ്ടൺ പോസ്റ്റ് മാധ്യമപ്രവർത്തക കാരെൻ അതയയും കർഷകർക്ക് ശക്തമായ പിന്തുണ നൽകി ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. രിഹാനയുടെ പ്രതികരണത്തെ അഭിനന്ദിച്ചുകൊണ്ടായിരുന്നു അവർ ട്വീറ്റിട്ടത്.
എന്നാൽ, ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി കരെെൻറ ട്വീറ്റുകൾ ലൈക്ക് ചെയ്തതാണ് നെറ്റിസൺസ് ഇപ്പോൾ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നത്. "സുഡാൻ, നൈജീരിയ, ഇപ്പോൾ ഇന്ത്യ, മ്യാൻമർ എന്നിവിടങ്ങളിലെ സാമൂഹ്യനീതി പ്രസ്ഥാനങ്ങൾക്കായി രിഹാന ശബ്ദമുയർത്തി. അവൾ ഒരു യഥാർത്ഥ വ്യക്തിയാണ്," -എന്ന കാരെെൻറ ട്വീറ്റിനാണ് ജാക്ക് ഡോർസി ലൈക്കടിച്ചിരിക്കുന്നത്. രിഹാന ഇന്ത്യൻ സർക്കാറിനെ വിറപ്പിച്ചു എന്ന ട്വീറ്റും അദ്ദേഹം ഇഷ്ടം രേഖപ്പെടുത്തിയവയിൽ പെടും. 'ട്വിറ്ററിനും ജാക്ക് ഡോർസിക്കും ഇന്ത്യയിലെ കർഷ സമരത്തിന് വേണ്ടിയുള്ള ഒരു ഇമോജി നിർമിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. ചരിത്രപരമായ അന്താരാഷ്ട്ര പ്രതിഷേധങ്ങളായ ബ്ലാക്ക് ലൈവ്സ് മാറ്ററിനും 'എൻഡ് സാർസ് - ഇനും ചെയ്തത്പോലെ. - എന്ന കാരെെൻറ ട്വീറ്റും ജാക്കിെൻറ ഇഷ്ടം സമ്പാദിച്ചു.
കർഷകരുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ട്വീറ്റിട്ട 250 ഒാളം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിന് ട്വിറ്റർ പഴികേട്ടിരുന്നു. പിന്നാലെ എല്ലാ അക്കൗണ്ടുകളും ട്വിറ്റർ അൺബ്ലോക്ക് ചെയ്തതോടെ കേന്ദ്ര സർക്കാർ അവർക്ക് നോട്ടീസും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.