ന്യൂയോർക്: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു. വരുംമാസങ്ങളിൽ പല തവണകളായി ജീവനക്കാരുടെ എണ്ണം കുറക്കാനാണ് തീരുമാനം. പിരിച്ചുവിടുന്നവരുടെ ആദ്യഘട്ട പട്ടിക അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
എൻജിനീയറിങ് ഇതര ജീവനക്കാരെയാണ് കാര്യമായി ബാധിക്കുക. ഏതാനും പ്രോജക്ടുകളും കമ്പനി നിർത്തിവെക്കും. ഇതിന്‍റെ ഭാഗമായ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കും. പരസ്യവരുമാനത്തില്‍ ഇടിവ് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ നീക്കം. മെറ്റ കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടമായത്. തുടർന്ന് പുതിയ നിയമനങ്ങളും നിർത്തിവെച്ചു. ജോലിയില്‍ പ്രവേശിക്കാനിരുന്നവര്‍ക്ക് അയച്ച ജോബ് ഓഫറുകളും പിന്‍വലിച്ചു. 2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.