Image Credit: Dreamstime

വ്യാജ ഷോപ്പിങ്​ സൈറ്റുകൾ വഴി കബളിപ്പിച്ചത്​​ 22,000 പേരെ; 70 ലക്ഷം രൂപ തട്ടിയ ഗുജറാത്ത്​ സ്വദേശി പിടിയിൽ

മുംബൈ: 22,000ത്തോളം ആളുകളെ വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്​ സൈറ്റിലൂടെ കബളിപ്പിച്ച്​ 70 ലക്ഷം രൂപയിലധികം തട്ടിയെടുത്ത ഗുജറാത്ത്​ സ്വദേശിയെ പിടികൂടി മുംബൈ സൈബർ പൊലീസ്​. 32 കാരനായ ഐടി വിദഗ്ധൻ നടത്തുന്ന വ്യാജ ഓൺലൈൻ ഷോപ്പിങ്​ റാക്കറ്റ്​ ഗാർഹിക വസ്​തുക്കൾ വിൽക്കുന്ന വ്യാജ വെബ്​സൈറ്റുകൾ ഉപയോഗിച്ചാണ്​ തട്ടിപ്പുനടത്തിയിരുന്നത്​.

സംഭവത്തിന്​ പിന്നാലെ മുംബൈ പൊലീസ്​ ചില വ്യാജ ഷോപ്പിങ്​ വെബ്​സൈറ്റുകളുടെ ലിസ്റ്റും അവരുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചു. ''ഡിസ്​കൗണ്ടുകൾ നിങ്ങളുടെ ബാങ്ക്​ അക്കൗണ്ടിനെ വേട്ടയാടും. വ്യാജ സൈറ്റുകളുടെ ഇരുണ്ട വലയിൽ വീഴരുത്'', -എന്ന്​ പോലീസ് മുന്നറിയിപ്പും നൽകി.

ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം, ട്വിറ്റർ പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളിൽ ഞെട്ടിക്കുന്ന ഡിസ്​കൗണ്ടിന്​ ഫോണുകളും മറ്റ്​ ഗാർഹിക ഉപകരണങ്ങളും വിൽക്കുന്ന വെബ്​ സൈറ്റുകളുടെ പരസ്യങ്ങൾ സുലഭമാണ്​. ഇത്​ കണ്ട്​ അവയിൽ ക്ലിക്ക്​ ചെയ്​ത്​ സാധനങ്ങൾ വാങ്ങിയവരിൽ ഭൂരിഭാഗം പേരും തട്ടിപ്പിനിരയാവാറുണ്ട്​​. പലരും നാണക്കേട്​ ഭയന്ന്​ സംഭവം പുറത്തുപറയാറില്ല എന്ന്​ മാത്രം. 

Tags:    
News Summary - Mumbai Police arrested an IT expert from Gujarat busting a fake online shopping racket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.