വ്യാജ ഷോപ്പിങ് സൈറ്റുകൾ വഴി കബളിപ്പിച്ചത് 22,000 പേരെ; 70 ലക്ഷം രൂപ തട്ടിയ ഗുജറാത്ത് സ്വദേശി പിടിയിൽ
text_fieldsമുംബൈ: 22,000ത്തോളം ആളുകളെ വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റിലൂടെ കബളിപ്പിച്ച് 70 ലക്ഷം രൂപയിലധികം തട്ടിയെടുത്ത ഗുജറാത്ത് സ്വദേശിയെ പിടികൂടി മുംബൈ സൈബർ പൊലീസ്. 32 കാരനായ ഐടി വിദഗ്ധൻ നടത്തുന്ന വ്യാജ ഓൺലൈൻ ഷോപ്പിങ് റാക്കറ്റ് ഗാർഹിക വസ്തുക്കൾ വിൽക്കുന്ന വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് തട്ടിപ്പുനടത്തിയിരുന്നത്.
സംഭവത്തിന് പിന്നാലെ മുംബൈ പൊലീസ് ചില വ്യാജ ഷോപ്പിങ് വെബ്സൈറ്റുകളുടെ ലിസ്റ്റും അവരുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചു. ''ഡിസ്കൗണ്ടുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ വേട്ടയാടും. വ്യാജ സൈറ്റുകളുടെ ഇരുണ്ട വലയിൽ വീഴരുത്'', -എന്ന് പോലീസ് മുന്നറിയിപ്പും നൽകി.
Don't Fall In The Dark Web Of Fake Sites!
— Mumbai Police (@MumbaiPolice) January 19, 2021
Mumbai Cyber Police arrested an IT expert from Gujarat, busting a fake online shopping racket.
Using fake websites selling household items, accused duped 22,000+ people for more than ₹70 lakh.#MumbaiCaseFiles #CyberSafety pic.twitter.com/ehTuZ8EJf2
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഞെട്ടിക്കുന്ന ഡിസ്കൗണ്ടിന് ഫോണുകളും മറ്റ് ഗാർഹിക ഉപകരണങ്ങളും വിൽക്കുന്ന വെബ് സൈറ്റുകളുടെ പരസ്യങ്ങൾ സുലഭമാണ്. ഇത് കണ്ട് അവയിൽ ക്ലിക്ക് ചെയ്ത് സാധനങ്ങൾ വാങ്ങിയവരിൽ ഭൂരിഭാഗം പേരും തട്ടിപ്പിനിരയാവാറുണ്ട്. പലരും നാണക്കേട് ഭയന്ന് സംഭവം പുറത്തുപറയാറില്ല എന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.