വാട്സ്ആപ് ശബ്ദസന്ദേശങ്ങൾ ചില സമയങ്ങളിലെങ്കിലും ഉപയോക്താവിനെ കുഴക്കാറുണ്ട്. ആളുകൾ തിങ്ങിനിറഞ്ഞ പൊതുസ്ഥലങ്ങളിലോ മറ്റോ ആകുമ്പോൾ, ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ശബ്ദസന്ദേശം കേൾക്കാനാവില്ല. കൈയിൽ ഹെഡ് സെറ്റ് ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. ഈ ഘട്ടങ്ങളിൽ, ശബ്ദ സന്ദേശങ്ങൾ ടെക്സ്റ്റ് മെസേജായിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചുപോകും.
ഉപയോക്താവിന്റെ ഈ ആഗ്രഹം യാഥാർഥ്യമാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാൻസ്ക്രിപ്ഷൻ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്സ്ആപ്. വാട്സ്ആപ് ഫീച്ചര്‍ ട്രാക്കര്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഇപ്പോൾ ചില രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ് ഈ സേവനം നൽകുന്നുണ്ട്. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് ലഭ്യമാവുക.
ഹിന്ദി, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യന്‍, പോർചുഗീസ് ഭാഷകളിലാണ് ഈ ഫീച്ചര്‍ ലഭ്യമായിരിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിങ്ങള്‍ അയക്കുന്ന ശബ്ദസന്ദേശങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്ന ശബ്ദ സന്ദേശങ്ങളും ട്രാൻസ്ക്രൈബ് ചെയ്യാനാവും.
ഫോണില്‍തന്നെയാണ് ഈ പ്രക്രിയ നടക്കുക എന്നതിനാൽ ഒരു ഘട്ടത്തിലും സ്വകാര്യത ഹനിക്കപ്പെടുന്നില്ല. വാട്സ്ആപ്പിൽ അടുത്തിടെയാണ് മെറ്റയുടെ എ.ഐ ചാറ്റ് ബോട്ട് വന്നത്. ഇതിന് വലിയ സ്വീകാര്യത കിട്ടിയിരിക്കെയാണ് പുതിയ ഫീച്ചറുമായി വീണ്ടും വാട്സ്ആപ് എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.