ന്യൂഡൽഹി: ഗൗണിൽ സൂക്ഷിച്ച വൺപ്ലസിെൻറ ഫോൺ പൊട്ടിത്തെറിച്ചതായി പരാതിപ്പെട്ട അഭിഭാഷകന് കമ്പനിയുടെ ലീഗൽ നോട്ടീസ്. ന്യൂഡൽഹിയിലെ കോടതി ചേംബറിൽ വെച്ച് വൺപ്ലസിെൻറ നോർഡ് 2 എന്ന ഫോൺ പൊട്ടിത്തെറിച്ചെന്നായിരുന്നു. അഡ്വ. ഗൗരവ് ഗുലാട്ടിയുടെ പരാതി. കത്തിനശിച്ച ഗൗണിെൻറയും ഫോണിെൻറയും ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ട അഭിഭാഷകൻ ചൈനീസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാൽ, തങ്ങളോട് മാപ്പ് പറയാനും കമ്പനിയെ അപകീർത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ പിൻവലിക്കാനുമാണ് ഗൗരവ് ഗുലാട്ടിക്ക് അയച്ച നോട്ടീസിൽ വൺപ്ലസ് പറയുന്നത്. കമ്പനിയുടെ സൽപ്പേരിന് കോട്ടം വരുത്തുന്നതിന് അഭിഭാഷകൻ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതായും അത് അത് നിർത്താനും കമ്പനി ആവശ്യപ്പെട്ടു.
അതോടൊപ്പം മുമ്പ് പ്രസ്താവനകൾ നൽകിയ എല്ലാ മാധ്യമ പ്രസിദ്ധീകരണങ്ങളുമായും ബന്ധപ്പെടാനും താൻ അന്ന് പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവുമാണെന്ന് അവരോട് വ്യക്തമാക്കാനും കമ്പനി നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ വൺപ്ലസിെൻറ അനുബന്ധ കമ്പനിയായ മൊബിടെക് ക്രിയേഷൻസിെൻറ നിയമ പങ്കാളിയായ ഡിഎസ്കെ ലീഗൽ അയച്ച നോട്ടീസ് അഭിഭാഷകൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
सत्य परेशान हो सकता है लेकिन पराजित नहीं....
— GAURAV GULATI (@Adv_Gulati1) September 18, 2021
@barcouncilindia @OnePlus_IN @OnePlus_Support
So I have recieved this legal notice for raising my voice for whatever i have gone through after my mobile blast incident. So this is the price i have to pay for being the whistleblower. pic.twitter.com/6hOxTMi6Vw
ഫോൺപൊട്ടിത്തെറിച്ച സംഭവത്തിന് പിന്നാലെ വൺപ്ലസ് ഗുലാട്ടിയുമായി ബന്ധപ്പെട്ടിരുന്നു. തെൻറ ചേംബറിൽ ഇരിക്കുമ്പോഴാണ് പൊട്ടിത്തെറി നടന്നതെന്നും അത് ഉപയോഗത്തിലോ ചാർജിങ്ങിലോ അല്ലായിരുന്നെന്നും അദ്ദേഹം അവരോട് പറഞ്ഞിരുന്നു. എന്നാൽ, അന്വേഷണത്തിെൻറ ഭാഗമായി ഫോൺ കമ്പനിക്ക് കൈമാറാൻ അദ്ദേഹം വിസമ്മിച്ചു. പൊട്ടിത്തെറി സംബന്ധിച്ച തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കാട്ടിയായിരുന്നു ഫോൺ നൽകാതിരുന്നത്. സെപ്റ്റംബർ എട്ടിനാണ് സ്ഫോടനം ഉണ്ടായതെന്നും ഫോണിൽ നിന്നുള്ള കടുത്ത ചൂട് മൂലം വയറ്റിൽ പൊള്ളലേറ്റതായും അഭിഭാഷകൻ ആരോപിച്ചിട്ടുണ്ട്.
#Blast & #Fire in my brand new #oneplusnord25g.@OnePlus_IN Today morning while i was in my office ( Court Chamber) @OnePlusNord2_ @oneplus @OnePlus_USA pic.twitter.com/TwNKNmnhzo
— GAURAV GULATI (@Adv_Gulati1) September 8, 2021
ഇത് രണ്ടാം തവണയാണ് വൺപ്ലസ് നോർഡ്2 പൊട്ടിത്തെറിക്കുന്നത്. ആഗസ്റ്റിൽ ബംഗളൂരുവിലാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഈ പ്രശ്നം പരിഹരിക്കുന്നതിന് തങ്ങൾ ശരിയായ നിയമ നടപടിക്രമങ്ങൾ പിന്തുടരുമെന്നാണ് വൺപ്ലസ് അധികൃതർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.