വൺപ്ലസ് സ്മാർട്ട്ഫോൺ യൂസർമാർക്ക് സന്തോഷ വാർത്തയുമായി കമ്പനി

ഗൂഗിളിന്റെ പിക്സൽ ഫോണുകൾ കഴിഞ്ഞാൽ, ആൻഡ്രോയ്ഡ് അപ്ഡേറ്റുകൾ ഏറ്റവും വേഗത്തിൽ കൊടുക്കുന്ന കമ്പനികളിൽ ഒന്നാണ് ബി.ബി.കെ ഇലക്ട്രോണിക്സിന് കീഴിലുള്ള വൺപ്ലസ് (OnePlus). പുതിയ പ്രീമിയം ഫോണുകളിൽ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് വേർഷൻ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒ.എസ് ആണ് വൺപ്ലസ് നൽകാറുള്ളത്.

എന്നാൽ, തങ്ങളുടെ പഴയ ഫോണുകളിലും ആൻഡ്രോയ്ഡിന്റെ 12-ആം വേർഷൻ നൽകുമെന്ന് വൺപ്ലസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വൺപ്ലസ് 8, 8 പ്രോ, 8ടി, വൺപ്ലസ് 9ആർ എന്നീ മോഡലുകളിലാണ് ആൻഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയ ഓക്സിജൻ ഒ.എസ് വൈകാതെ അപ്ഡേറ്റായി നൽകുക. ഇപ്പോൾ ബീറ്റ വേർഷനായി റോൾ ഔട്ട് ചെയ്യുന്ന അപ്ഡേറ്റിന്റെ സ്റ്റേബിൾ വേർഷൻ വൈകാതെ നൽകിത്തുടങ്ങും.

നിരവധി കിടിലൻ ഫീച്ചറുകളുമായാണ് പുതിയ ഓക്സിജൻ ഒ.എസ് എത്തുന്നത്. ആൻഡ്രോയ്ഡ് 12ലുള്ള പുതിയ മെറ്റിരിയലിസ്റ്റിക് തീമിങ് സംവിധാനവും മറ്റ് സവിശേഷതകളും അപ്ഡേറ്റിൽ പ്രതീക്ഷിക്കാം.

കളർ ഒ.എസ് വരില്ല

വൺപ്ലസ് ഫോണുകളിൽ ഓക്സിജൻ ഒ.എസിന് പകരമായി ഒപ്പോയുടെ കളർ ഒ.എസുമായി ചേർത്തുള്ള യുനിഫൈഡ് ഒ.എസ് വരുമെന്ന് കമ്പനി നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ, ഈ ആശയം ഉപേക്ഷിക്കുകയാണെന്നും തങ്ങളുടെ ഫോണുകളിൽ ജനപ്രിയമായ ഓക്സിജൻ ഒഎസ് തന്നെ സജീവമായി നിലനിർത്തുമെന്നും അടുത്തിടെ വൺപ്ലസ് സ്ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - OnePlus smartphone users has a good news from company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.