ന്യൂഡൽഹി: ട്വിറ്ററിൽ തന്നെ പിന്തുടരുന്നവരുടെ എണ്ണം മനഃപ്പൂർവ്വം കുറയ്ക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിന് കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് തന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറയ്ക്കാൻ ട്വിറ്റർ നീക്കം നടത്തുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് രാഹുൽ ട്വിറ്റർ സിഇഒയ്ക്ക് കത്ത് നൽകിയത്.
'മുമ്പ് തനിക്ക് പ്രതിമാസം രണ്ട് ലക്ഷത്തോളം ഫോളോവേഴ്സിനെ പുതുതായി ലഭിച്ചിരുന്നു. എന്നാൽ 2021 ആഗസ്ത് മുതൽ തന്നെ പിന്തുടരുന്നവരുടെ എണ്ണം 2500 ആയി കുറഞ്ഞു. ഇപ്പോൾ തെൻറ ട്വിറ്റർ ഫോളോവേഴ്സ് 19.5 ദശലക്ഷമായി മരവിച്ചിരിക്കുകയാണെന്നും' ട്വിറ്ററിന് അയച്ച കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ട്വിറ്റർ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ലെന്നും ഫോളോവേഴ്സിെൻറ എണ്ണത്തിൽ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നും ട്വിറ്റർ വക്താവ് മറുപടി നൽകി. എന്നാൽ ട്വിറ്ററിെൻറ നയങ്ങൾ ലംഘിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.