ഒരു ഓട്ടമത്സരമായാലോ? മനുഷ്യർക്കൊപ്പമല്ല, റോബോട്ടിനൊപ്പം. ചൈനയിലെ ഒരുകൂട്ടം ഡെവലപ്പർമാർ ഒരു റോബോട്ടിനെ നിർമിച്ച് പുറത്തിറക്കി. ഹ്യൂമനോയിഡ് റോബോട്ടായ ‘സ്റ്റാർ 1’. ലോകത്തിൽ ഏറ്റവും വേഗത്തിൽ ഓടുന്ന റോബോട്ടാണ് ഇപ്പോൾ സ്റ്റാർ 1. ടെസ്ലയുടെ ഓപ്റ്റിമസിനെയും ബോസ്റ്റൻ ഡൈനാമിക്സിന്റെ ‘അറ്റ്ലസിനെ’യും സ്റ്റാർ 1 തോൽപിക്കുമെന്നാണ് വിലയിരുത്തൽ.
5.6 അടിയാണ് സ്റ്റാർവണിന്റെ ഉയരം. 65 കിലോയാണ് ഭാരം. ഒരു മണിക്കൂറിൽ 13 കിലോമീറ്ററാണ് സ്റ്റാർ വണിന്റെ വേഗത. പ്രമോഷൻ വിഡിയോയിൽ രണ്ട് സ്റ്റാർ 1 റോബോട്ടുകൾ ഗോബി മരുഭൂമിയിലൂടെ ഓടി മത്സരിക്കുന്നത് കാണാനാകും. വേഗത പരിശോധിക്കുന്നതിനായി രണ്ടിൽ ഒരു റോബോട്ടിനെ സ്നീക്കേഴ്സ് ധരിപ്പിച്ചിരുന്നു. ദുർഘടമായ പാതകളിലൂടെയും ഇരുവരും വേഗത നിലനിർത്തി ഓടുന്നത് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.