ന്യൂഡൽഹി: സർക്കാർ വിമർശകർക്ക് മൂക്കുകയറിടാൻ വിസമ്മതിച്ചതോടെ കേന്ദ്രവും ആഗോള സമൂഹ മാധ്യമ സ്ഥാപനമായ ട്വിറ്ററുമായി തുടങ്ങിയ പോര് പുതിയ തലത്തിൽ. രാജ്യത്തെ വിവര സാങ്കേതിക രംഗത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിയമിക്കണമെന്ന നിർദേശം നടപ്പാക്കാൻ ട്വിറ്ററിന് സർക്കാറിെൻറ അന്ത്യശാസനം.
നിർദേശം പാലിച്ചില്ലെങ്കിൽ അനന്തര നടപടികൾ നേരിടേണ്ടി വരുമെന്ന് ഇലക്ട്രോണിക്, ഐ.ടി മന്ത്രാലയം നൽകിയ നോട്ടീസിൽ മുന്നറിയിപ്പ് നൽകി. ട്വിറ്ററിൽ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന, നിയമവിരുദ്ധമെന്ന് പറയാവുന്ന ഉള്ളടക്കങ്ങൾക്ക് കമ്പനി നിയമനടപടി നേരിടേണ്ടി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. നിയമവിരുദ്ധ പോസ്റ്റുകൾക്ക് ഉപയോക്താവാണ് നിലവിൽ ഉത്തരവാദി.
സ്വന്തം സമൂഹ മാധ്യമ വേദികളിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം മുൻനിർത്തിയുള്ള നിയമപരമായ ശിക്ഷ നടപടികളിൽ നിന്ന് ഐ.ടി നിയമം 79ാം വകുപ്പ് കമ്പനികളെ ഒഴിവാക്കിയിട്ടുണ്ട്. ഈ സംരക്ഷണം പിൻവലിക്കുമെന്നും ഇന്ത്യൻ ശിക്ഷ നിയമം, ഐ.ടി നിയമം എന്നിവ പ്രകാരമുള്ള അനന്തര നടപടി നേരിടേണ്ടി വരുമെന്നും ഐ.ടി മന്ത്രാലയത്തിലെ സൈബർ നിയമകാര്യ വിഭാഗം ഗ്രൂപ് കോഓഡിനേറ്റർ രാകേഷ് മഹേശ്വരി അയച്ച നോട്ടീസിൽ വിശദീകരിച്ചു.
ഫെബ്രുവരിയിൽ ഐ.ടി മന്ത്രാലയം മുന്നോട്ടുവെച്ച മാർഗനിർദേശ പ്രകാരം സമൂഹ മാധ്യമ സ്ഥാപനങ്ങൾ ഇന്ത്യയിൽ പരാതി പരിഹാരത്തിനും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും വെവ്വേറെ ഓഫിസറെ നിയോഗിക്കണം. പരാതി സംബന്ധമായ കാര്യങ്ങൾക്ക് ബന്ധപ്പെടാവുന്ന നോഡൽ ഓഫിസറെ നിയമിക്കണം. മേയ് 26നകം ഇത് നടപ്പാക്കാനുള്ള നിർദേശം ട്വിറ്റർ പൂർണമായി അനുസരിച്ചിട്ടില്ല. പരാതി പരിഹാര ഓഫിസറെ മാത്രം വെച്ചു.
സമൂഹ മാധ്യമങ്ങളിൽ ഇന്ത്യക്കാർക്ക് സുരക്ഷിതവും മാന്യവുമായ അനുഭവം നൽകാനുള്ള പ്രതിബദ്ധതയില്ലായ്മയാണ് ട്വിറ്റർ കാണിക്കുന്നതെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തി.
കർഷക സമരത്തെത്തുടർന്ന്, വിമർശകരെ നിശ്ശബ്ദമാക്കാൻ മോദിസർക്കാർ ശ്രമിക്കുന്നുവെന്ന് ട്വിറ്ററിൽ പോസ്റ്റുകൾ നിറഞ്ഞിരുന്നു. ഇത്തരം ഉള്ളടക്കം വിലക്കാനുള്ള സർക്കാർ താൽപര്യം ട്വിറ്റർ നടപ്പാക്കിയില്ല. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ മാർഗനിർദേശങ്ങൾ ഇറങ്ങിയത് ഇതിനു പിന്നാലെയായിരുന്നു.
ചില ബി.ജെ.പി നേതാക്കൾ കോൺഗ്രസിനെതിരെ നടത്തിയ ആരോപണങ്ങൾക്ക് ചുവട്ടിൽ 'ദുർവ്യാഖ്യാന'മെന്ന് ട്വിറ്റർ എഴുതി ചേർത്തത് പോര് മുറുകാൻ മറ്റൊരു കാരണമായി.
ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറയും മോഹൻ ഭാഗവത് അടക്കമുള്ള ആർ.എസ്.എസ് നേതാക്കളുടെയും അക്കൗണ്ടിലെ വെരിഫിേക്കഷൻ ബാഡ്ജ് (ബ്ലൂ ടിക്) നീക്കം ചെയ്ത ട്വിറ്റർ മണിക്കൂറുകൾക്ക് ശേഷം പുനഃസ്ഥാപിച്ചു. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് അടക്കം ഏതാനും അഞ്ചു നേതാക്കളുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് നീക്കം ചെയ്തത്. സംഭവം വിവാദമായതോടെ ഇവ പുനഃസ്ഥാപിച്ചു.
ബി.ജെ.പി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതോടെ ആർ.എസ്.എസ് നേതാക്കളുെട അക്കൗണ്ട് വൈകുന്നേരത്തോടെയും പുനഃസ്ഥാപിച്ചു. ആറു മാസത്തിലേറെയായി സജീവമല്ലാത്തതിനാലാണ് ഔദ്യോഗിക വെരിഫിക്കേഷൻ നീക്കിയതെന്ന് ട്വിറ്റർ വിശദീകരിച്ചു.
അക്കൗണ്ട് ആധികാരികമാണെന്ന് ഉറപ്പുവരുത്തുന്നതിന് സമൂഹമാധ്യമങ്ങൾ നൽകുന്ന വെരിഫിേക്കഷൻ ബാഡ്ജ് ആണ് ബ്ലൂ ടിക്. പ്രശസ്തരായ വ്യക്തികൾ, നിരവധി ഫോേളാവേഴ്സ് ഉള്ളവർ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അക്കൗണ്ടുകൾക്കാണ് ബ്ലൂ ടിക് നൽകാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.