ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിെൻറ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി മഹിമ കൗൾ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ട്വിറ്ററിലെ സീനിയർ എക്സിക്യൂട്ടിവ് സ്ഥിരീകരിച്ചു. കുറച്ചു കാലം മാറി നിൽക്കുന്നതിനായാണ് രാജി വെച്ചതെന്നാണ് കൗൾ നൽകുന്ന വിശദീകരണം.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന് ഇന്ത്യൻ നിയമം ലംഘിച്ചുവെന്നാരോപിച്ച് ട്വിറ്റർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിെൻറ കണ്ണിലെ കരടായി മാറിയ സാഹചര്യത്തിലാണ് കൗളിെൻറ രാജിയെന്നത് ശ്രദ്ധേയമാണ്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 'കർഷക വംശഹത്യ' ഹാഷ്ടാഗോടുകൂടി ട്വീറ്റിട്ട അക്കൗണ്ടുകൾ തിങ്കളാഴ്ച താൽക്കാലികമായി മരവിപ്പിച്ചിരുന്നു. 'മോഡി പ്ലാനിങ് ഫാർമർ ജിനോസൈഡ്' (മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു) എന്ന ഹാഷ്ടാഗ് ഉപയോഗിച്ചവരെയായിരുന്നു ട്വിറ്റർ ബ്ലോക് ചെയ്തത്.
കർഷകസമരവുമായി ബന്ധപ്പെട്ട് 250 അക്കൗണ്ടുകൾ മരവിപ്പിക്കാനുളള തങ്ങളുടെ ഉത്തരവ് നടപ്പാക്കണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (മെയ്റ്റി) ട്വിറ്ററിന് നോട്ടീസയച്ചതിനെ തുടർന്നായിരുന്നു നടപടി.
എന്നാൽ പിന്നീട് അഭിപ്രായ സ്വാതന്ത്ര്യമാണെന്നും വാർത്താ പ്രാധാന്യമുള്ള വിഷയമാണെന്നും വ്യക്തമാക്കി ട്വിറ്റർ അവ പുനസ്ഥാപിക്കുകയായിരുന്നു. എന്നാൽ, 'കർഷക വംശഹത്യ' ഹാഷ്ടാഗിട്ട് ട്വീറ്റ് ചെയ്തെന്ന് ആരോപിച്ച് അക്കൗണ്ടുകൾ വീണ്ടും മരവിപ്പിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.
മഹിമയുടെ രാജി ട്വിറ്ററിന് നഷ്ടമാണെന്നും എന്നാൽ വ്യക്തി ജീവിതത്തിലെ സുപ്രധാന വ്യക്തികളിലും ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ ആഗ്രഹത്തെ മാനിക്കുന്നുവെന്നും ട്വിറ്റർ വ്യക്തമാക്കി.
''ഈ വർഷം ആദ്യം മഹിമ കൗൾ ഇന്ത്യയുടേയും ദക്ഷിണേഷ്യയുടേയും പബ്ലിക് പോളിസി ഡയറക്ടർ പദവിയിൽ നിന്ന് രാജി വെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ട്വിറ്ററിൽ ഞങ്ങൾ എല്ലാവർക്കും വലിയ നഷ്ടമാണ്. പദവിയിൽ അഞ്ച് വർഷത്തിനു ശേഷം വ്യക്തി ജീവിതത്തിലെ ആളുകളിലും ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ ആഗ്രഹത്തെ ഞങ്ങൾ മാനിക്കുന്നു. മാറ്റത്തെ പിന്തുണക്കും. മഹിമ മാർച്ച് അവസാനംവരെ അവരുടെ പദവിയിൽ തുടരും.'' -ട്വിറ്റർ ഗ്ലോബൽ പോളിസി മേധാവി മോണിക് മെഷെ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.