ഉപഭോക്തൃ വിവരങ്ങൾ സംരക്ഷിക്കുന്നില്ല; ട്വിറ്റർ 1164 കോടി പിഴയടക്കും

വാഷിങ്ടൺ: ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നെന്ന ആരോപണത്തെ തുടർന്ന് 1164 കോടി രൂപ പിഴയടക്കാനൊരുങ്ങി ട്വിറ്റർ. സ്വകാര്യവിവരങ്ങൾക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന ഉറപ്പും ട്വിറ്റർ നീതിന്യായ വകുപ്പിനും ഫെഡറൽ ട്രേഡ് കമീഷനും നൽകി.

2013 മേയ് മുതൽ 2019 സെപ്റ്റംബർ വരെ കാലയളവിലേക്കാണ് പിഴ. അക്കൗണ്ട് സുരക്ഷിതമാക്കാനെന്ന വ്യാജേന ഉപഭോക്താക്കളിൽനിന്ന് ഫോൺ നമ്പറും ഇ-മെയിൽ വിലാസവും ട്വിറ്റർ ശേഖരിച്ചിരുന്നു. എന്നാൽ, ഈ വിവരങ്ങൾ പരസ്യങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

Tags:    
News Summary - Twitter Reportedly to Pay $150 Million to US to Settle Allegations it Misused Private Information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.