'ഒടുവിൽ അതിനും പരിഹാരമായി'; ഫോർവേഡ് വീരന്മാർക്ക് സന്തോഷ വാർത്തയുമായി വാട്സ്ആപ്പ്

ചാറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ചിത്രങ്ങളും വിഡിയോകളും അയക്കാൻ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഏറെയും. എളുപ്പത്തിൽ മീഡിയ ഫയലുകൾ അയക്കാനുള്ള സൗകര്യവും വാട്സ്ആപ്പ് നൽകുന്നുണ്ട്. എന്നാൽ, സ്ഥിരമായി അതിന് വേണ്ടി ആപ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നം പരിഹരിക്കാൻ പോവുകയാണ് വാട്സ്ആപ്.

വാട്സ്ആപ്പിൽ ചിത്രമോ വിഡിയോയോ അയക്കുമ്പോൾ അതി​നൊപ്പം അടിക്കുറി​പ്പ് ചേർക്കാനുള്ള ഓപ്ഷനുണ്ട്. എന്നാൽ, അത് മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുമ്പോൾ അടിക്കുറിപ്പ് മാഞ്ഞുപോവുകയും ചിത്രം മാത്രം സെന്റാവുകയും ചെയ്യും. ചിത്രം വീണ്ടും തെരഞ്ഞെടുത്ത് കാപ്ഷൻ ചേർക്കേണ്ടിവരുന്ന അധിക ജോലി നിങ്ങളിൽ പലരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ടാവും. ഈ പരിമിതിക്കാണ് വാട്സ്ആപ് പരിഹാരം കൊണ്ടുവരുന്നത്.

പ്രമുഖ വാട്സ്ആപ് ട്രാക്കറായ വാബീറ്റഇന്‍ഫോ (WABetaInfo ) പുറത്തുവിട്ട വിവരം അനുസരിച്ച് വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പുകളിൽ മീഡിയാ ഫയലുകള്‍ അതിനൊപ്പമുള്ള അടിക്കുറിപ്പോടുകൂടി തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്ഷനോടുകൂടിയ ചിത്രം ഫോർവാഡ് ചെയ്യുമ്പോൾ കാപ്ഷൻ എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടായിരിക്കും.ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. തെരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാർക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. 

Tags:    
News Summary - WhatsApp finally let you forward media with text captions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.