കഴിഞ്ഞ ദിവസം സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പ് ആഗോളതലത്തിൽ രണ്ട് മണിക്കൂറിലേറെ പ്രവർത്തന രഹിതമായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ രംഗത്ത്. വിഷയത്തിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം മെറ്റ ഇന്ത്യയോട് (META INDIA) റിപ്പോർട്ട് തേടിയിട്ടുണ്ട്.
സൈബർ ആക്രമണം മൂലമാണോ തടസം ഉണ്ടായതെന്നും മന്ത്രാലയം അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് (CERT-IN) റിപ്പോർട്ട് സമർപ്പിക്കാനാണ് വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഒക്ടോബർ 25ന് ഇന്ത്യൻ സമയം 12.30ഓടെയാണ് വാട്സ്ആപ്പ് നിശ്ചലമായത്. രണ്ട് മണിക്കൂറിലേറെ സമയം ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിച്ചില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കും വലിയ പ്രതിസന്ധിയാണ് അത് സൃഷ്ടിച്ചത്. "ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിശകിന്റെ ഫലമാണ് ഹ്രസ്വമായ തടസ്സം, ഇപ്പോൾ അത് പരിഹരിച്ചു," -മെറ്റ ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.