വൈ ഫൈ വേഗം കൂട്ടാന്‍ നൂറുവിദ്യകള്‍

ഭക്ഷണത്തേക്കാള്‍ നെറ്റും വൈ ഫൈയും അവശ്യവസ്തുവായ കാലമാണിത്. വൈ ഫൈ ഇല്ലാത്ത ജീവിതം ആലോചിക്കുമ്പോള്‍ തന്നെ വിരസത തോന്നും അല്ളേ? പാട്ടുകേള്‍ക്കാനും സിനിമ കാണാനും നെറ്റില്‍ പരതാനും കൂട്ടുകാരുമായി ചാറ്റു ചെയ്യാനും വൈ ഫൈ ഇല്ലാതെ പലര്‍ക്കും കഴിയില്ല. രണ്ട് തരം റേഡിയോ ഫ്രീക്വന്‍സികളിലാണ് വൈ ഫൈ ഡാറ്റകള്‍ കൈമാറുന്നത്. 2.4 ജിഗാഹെര്‍ട്സ് ( പഴയത്), അഞ്ച് ജിഗാഹെര്‍ട്സ് (പുതിയത്). ആദ്യത്തേതില്‍ 14 ചാനലുകളും രണ്ടാമത്തത്തേില്‍ 30 ചാനലുകളുമുണ്ട്. നൈറ്റ് കണഷന്‍ നല്‍കുന്ന നൂതന മോഡം റൂട്ടറുകളെല്ലാം ഈ രണ്ട് ഫ്രീക്വസിയിലും പ്രവര്‍ത്തിക്കും. ഈ പറയുന്ന വൈ ഫൈയുടെ വേഗം വളരെ കുറവാണെങ്കിലോ? ഒന്നാന്തരം കലിവരും. എന്തുകൊണ്ടാണ് വൈ ഫൈയുടെ വേഗം കുറയുന്നതെന്ന് കണ്ടത്തെുകയാണ് പോംവഴി. വേഗം കൂട്ടാനുള്ള ചില പൊടിക്കൈകള്‍ ഇതാ. 

ഉയരത്തില്‍ വെക്കുക
ബ്രോഡ്ബാന്‍ഡ് കണക്ഷനോ വൈ ഫൈ ഡോംഗിളോ സൗകര്യപ്രദമായി വെക്കാന്‍ പറ്റിയ സ്ഥലത്തും പ്ളഗ് ഉള്ളിടത്തും മോഡം വെക്കുകയാണ് സാധാരണ ചെയ്യാറ്. അത് ചിലപ്പോള്‍ മേശമേല്‍ ആവാം. ഭിത്തിയില്‍ ആണിയടിച്ചാവാം. അത് പോര. പുസ്തകമാണെങ്കിലും ശരി. എന്തിന്‍െറ എങ്കിലും പിന്നില്‍ മറഞ്ഞാണിരിക്കുന്നതെങ്കില്‍ അത് മാറ്റുക. നിലത്താണിരിക്കുന്നതെങ്കില്‍ അത് കിഴിയുന്നത്ര ഉയരത്തിലാക്കുക. റേഡിയോ തരംഗങ്ങള്‍ സഞ്ചരിക്കുന്ന പരിധിയുണ്ട്. അത് തടസ്സപ്പെടാന്‍ പാടില്ല. വേഗം കുറയാന്‍ ഒരു കാരണം ഈ മറവാണ്. 

തടസ്സം പാടില്ല
കോണ്‍ക്രീറ്റും ലോഹ വസ്തുക്കളും വൈ ഫൈ തരംഗങ്ങളെ തടയുന്നവയാണ്. അതിനാല്‍ അതിനടുത്തുനിന്നും മാറ്റി സ്ഥാപിക്കുക. ഇനിയും വേഗം കൂടിയില്ളെങ്കില്‍ വൈ ഫൈ സിഗ്നല്‍ ദുര്‍ബലമാണ്. അതിനാല്‍ ഉപകരണത്തിന്‍െറ സമീപം തന്നെ വെക്കാന്‍ ശ്രദ്ധിക്കുക. വീടിന് വലിപ്പം ഏറെയുണ്ടെങ്കിലും വൈ ഫൈ എക്സ്റ്റെന്‍ഡറുകളും റിപ്പീറ്ററുകളും സ്ഥാപിച്ച് സിഗ്നല്‍ ശേഷി കൂട്ടുക. മൊബൈല്‍ ടവറുകളും മറ്റ് വൈ ഫൈ റൂട്ടറുകളും പലതരം ഇലക്ട്രോണിക് ഉപകരണങ്ങളും നിറഞ്ഞ സ്ഥലമാണെങ്കിലും വയര്‍ലസ് സിഗ്നലിന് വേഗം കുറയാം. 

മൈക്രോവേവ് 
മൈക്രോവേവ് അവനുകളും വേഗം കുറക്കും. കാരണം മൈക്രോവേവ് തരംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് 2.45 ജിഗാഹെര്‍ട്സ് ഫ്രീക്വന്‍സിയിലാണ്. ഇത് വൈ ഫൈ ഫ്രീക്വന്‍സിക്ക് വളരെ അടുത്താണ്. 2.4 ജിഗാഹെര്‍ട്സ് വൈ ഫൈ ബാന്‍ഡ് പ്രവര്‍ത്തിക്കുന്നത് 2.412 ജിഗാഹെര്‍ട്സിനും 2.472 ജിഗാഹെര്‍ട്സിനും ിടയിലുള്ള ഫ്രീക്വന്‍സിയിലാണെന്നതാണ് ഇതിന് കാരണം. മൈക്രോവേവ് തരംഗങ്ങളും വൈ ഫൈ തരംഗങ്ങളും ഒരേസമയം വന്നാല്‍ തടസ്സപ്പെടുത്തും.  അതിനാല്‍ മൈക്രോവേവ് അവനുകളുടെ തരംഗങ്ങള്‍ പുറത്തുവരാതെ ആവരണം ചെയ്ത് സൂക്ഷിക്കുക.  

ബ്ളൂടൂത്ത് തരംഗങ്ങള്‍
ഇനി ബ്ളൂടൂത്തും പ്രവര്‍ത്തിക്കുന്നത് 2.4 ജിഗാഹെര്‍ട്സ് ഫ്രീക്വന്‍സിയിലാണ്. പലതരം ബ്ളൂടൂത്ത് തരംഗങ്ങള്‍ സഞ്ചരിക്കുന്ന സ്ഥലമാണെങ്കില്‍ അതും വൈ ഫൈയെ തടസ്സപ്പെടുത്താം. കാരണം ബ്ളൂടൂത്തിന് 70 ചാനലുകളുംണ്ട്.  സെക്കന്‍ഡില്‍ 1600 തവണയോളം ഇവ മാറും. പുതിയ ബ്ളൂടൂത്ത് ഉപകരണങ്ങള്‍ ചാനല്‍ മാനേജ്മെന്‍റില്‍ കൃത്യത പാലിക്കുന്നതിനാല്‍ വലിയ പ്രശ്നമില്ല. എന്നാല്‍ പഴയ ബ്ളൂടൂത്ത് ഉപകരണങ്ങള്‍ റൂട്ടറിന്‍െറ അടുത്തുനിന്ന് മാറ്റാന്‍ ശ്രദ്ധിക്കണം.

അലങ്കാര ലൈറ്റുകള്‍
 ക്രിസ്മസിനും മറ്റും ഉപയോഗിക്കുന്ന മിന്നുന്ന അലങ്കാര ലൈറ്റുകളും വൈ ഫൈ വേഗം കുറക്കും. കാരണം ഈ ലൈറ്റുകള്‍ വൈദ്യൂത കാന്തിക തരംഗങ്ങള്‍ പ്രസരിപ്പിക്കുന്നു. ഇത് വൈ ഫൈ ബാന്‍ഡുമായി പ്രതിപ്രവര്‍ത്തിക്കുന്നതാണ്. പുതിയ എല്‍ഇഡി ലൈറ്റുകള്‍ ദോഷകരമാണെന്ന് വിചാരിക്കരുത്. അതിലെ ഫ്ളാഷിങ് ചിപ്പുകള്‍ പ്രസരിപ്പിക്കുന്ന വൈദ്യൂത കാന്തിക തരംഗങ്ങളും തടസ്സമുണ്ടാക്കുന്നവയാണ്. 

ഒന്നിലധികം മോഡങ്ങള്‍
ഇനി ഒന്നിലധികം മോഡങ്ങളും മറ്റും ഉപയോഗിക്കുന്ന ഫ്ളാറ്റുകളും ഹൗസിങ് കോംപ്ളക്സുകളും പ്രശ്നക്കാരാണ്. കാരണം എല്ലാം ഒരേ ഫ്രീക്വന്‍സിയിലാണ് പ്രവര്‍ത്തിക്കുക. ഇവയും ചാനലുകള്‍ കലരാന്‍ ഇടയാക്കും. കൂടാതെ വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും വേഗം കുറക്കും. ആവശ്യത്തിന് അനുസരിച്ച് ഒന്നിന് പിറകെ ഒന്നായി ഡൗണ്‍ലോഡ് ചെയ്യുക. ഓപറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകള്‍ വലിയ വില്ലനാണ്. അത് തല്‍ക്കാലം പോസ് ചെയ്തുവെക്കുക. സമയം ഉള്ളപ്പോള്‍ റീസ്റ്റാര്‍ട്ട് ചെത്താല്‍ മതി. ഗെയിം കളിക്കുന്നതും നെറ്റ്ഫ്ളിക്സ് അടക്കമുള്ള വീഡിയോ സ്ട്രീമിങ് സൈറ്റുകളില്‍ കയറിയിരിക്കുന്നതും കുറക്കുക. 

വെള്ളം
വെള്ളവും റേഡിയോ തരംഗങ്ങളുടെ വേഗം കുറക്കും. മനുഷ്യരുടെ ശരീരം 60 ശതമാനവും വെള്ളമാണ്. അതിനാല്‍ ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്ന സ്ഥലത്തുനിന്നും റൂട്ടറുകള്‍ മാറ്റുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.