ലണ്ടന്‍: ബഹിരാകാശയാത്രികരുടെയും റോബോട്ടുകളുടെയും സഹായത്തോടെ ചന്ദ്രനില്‍ ഒരു ഗ്രാമം നിര്‍മിക്കുക എന്നത് 2030ഓടെ യാഥാര്‍ഥ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍. ചൊവ്വയുടെയും മറ്റേത് ഉപരിതല ഗ്രഹങ്ങളെക്കാളും ചന്ദ്രഗ്രാമമായിരിക്കും ഭാവി മനുഷ്യദൗത്യങ്ങള്‍ക്ക് അനുയോജ്യമാവുകയെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ചന്ദ്രന്‍ 2020-2030 മനുഷ്യരുടെയും റോബോട്ടിന്‍െറയും സഹകരണ പര്യവേഷണത്തിന്‍െറ പുതുയുഗം എന്ന വിഷയത്തില്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ) നെതര്‍ലന്‍ഡില്‍ സംഘടിപ്പിച്ച ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും വ്യവസായ വിദഗ്ധരുടെയും സിമ്പോസിയത്തിലാണ് അഭിപ്രായം ഉയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.