കാഴ്ച ഇല്ലാത്തവര്‍ക്കും കാഴ്ച മങ്ങിയവര്‍ക്കും ഇനി ആശ്വസിക്കാം. പുസ്തകങ്ങളും പത്രങ്ങളും മറ്റ് വായിച്ചു തരാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗ്ളാസ് ആണ് ഇവര്‍ക്ക് അനുഗ്രഹമാകുന്നത്. പോളണ്ട് ആസ്ഥാനമായ സന്നദ്ധ സംഘടനയായ പാര്‍സിയാണ് കാഴ്ചശേഷി ഇല്ലാത്തവര്‍ക്ക് സഹായകമാകാവുന്ന ഈ കണ്ടത്തെല്‍ നടത്തിയത്.
ക്യാമറയുടെയും പ്രത്യേക മൊബൈല്‍ ആപ്ളിക്കേഷന്‍്റെയും സഹായത്തോടെയാണ് സ്മാര്‍ട്ട്ഗ്ളാസ് വായനയ്ക്ക് സഹായിക്കുന്നത്. ഇതിന് നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ വേണം. ത്രീഡി പ്രിന്‍റഡ് ഫ്രെയിമും ഇന്‍്റര്‍നെറ്റ് പ്രോട്ടോക്കോള്‍ കാമറയും ഇയര്‍ഫോണുമാണ് സ്മാര്‍ട്ട് ഗ്ളാസിലുള്ളത്.
സ്മാര്‍ട്ട് ഗ്ളാസിന്‍്റെ ഫ്രെയിമിലുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ കാമറ മുമ്പിലുള്ള ചിത്രം പകര്‍ത്തും. അത് മുഖമായാലും ശരി. തുടര്‍ന്ന് ഈ ചിത്രം വൈ ഫൈ ഹോട്ട്സ്പോട്ട് വഴി മൊബൈല്‍ ഫോണിലുള്ള ആപ്ളിക്കേഷനിലേക്ക് അയച്ചു നല്‍കും. ഈ ആപ്ളിക്കേഷന്‍ ചിത്രത്തിലുള്ള വസ്തുവിന്‍്റെ ആകൃതിയും നിറവും മനസ്സിലാക്കി വിവരങ്ങള്‍ തിരിച്ച് സ്മാര്‍ട്ട് ഗ്ളാസിലുള്ള ഇയര്‍ഫോണിലേക്ക് നല്‍കും. ഇങ്ങനെ പുസ്തകം മുന്നില്‍ കാണിച്ചാല്‍ അക്ഷരങ്ങള്‍ വായിക്കാം. അങ്ങനെ കാഴ്ച കുറഞ്ഞവര്‍ക്ക് വിവരങ്ങള്‍ വായിച്ചുകേള്‍ക്കാന്‍ സാധിക്കാം. റീച്ചാര്‍ജബിള്‍ ബാറ്ററിയിലാണ് പ്രവര്‍ത്തനം. സ്മാര്‍ട്ട് ഗ്ളാസ് സൗജന്യമായി വിതരണം ചെയ്യാനാണ് കമ്പനിയുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.