മെക്സികോ സിറ്റി: മെക്സികോയിലെ അതിപുരാതന ഭൂഗർഭഗുഹകളിൽനിന്ന്, ഹിമയുഗത്തിൽ ജീവിച്ചിരുന്നുവെന്നു കരുതുന്ന മനുഷ്യെൻറയും മൃഗങ്ങളുടെയും അസ്ഥികൂടങ്ങൾ നരവംശ ശാസ്ത്രജ്ഞർ കണ്ടെത്തി. 9000 വർഷമെങ്കിലും ഇവക്ക് പഴക്കം കാണുമെന്നാണ് നിഗമനം.
ഹിമയുഗത്തിെൻറ അവസാനം ഭൂമിയിലുണ്ടായ പ്രളയത്തിൽപ്പെട്ട് വെള്ളത്തിൽ മുങ്ങിപ്പോയെന്നു കരുതുന്ന ഗുഹകൾ ഇൗ നിരയിൽ ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും വലുതാണ്. മുങ്ങൽ വിദഗ്ധരായ ഗവേഷണ സംഘം ആണ് ഇൗ ഗഹ്വരങ്ങളിലേക്ക് ഉൗളിയിട്ടത്. അതിപുരാതന മായൻ നാഗരികതയിലേക്കുള്ള പുതിയ അന്വേഷണത്തിലേക്ക് വെളിച്ചം വീശുന്നതായിരിക്കും കണ്ടെത്തൽ എന്ന് നരവംശ ശാസ്ത്രജ്ഞർ കരുതുന്നു.
മായൻ ജനതയുടെ നിരവധി ശേഷിപ്പുകളാൽ നേരത്തേതന്നെ ദക്ഷിണ പൂർവ മെക്സികോ ഉൾപ്പെടുന്ന യുകാറ്റൻ ഉപദ്വീപ് ശ്രദ്ധേയമായിരുന്നു. വെള്ളത്തിനടിയിലെ ഗുഹകളുടെ വൻ നിരതന്നെ ഇവിടെയുണ്ട്. ഇത്തരത്തിലുള്ള 248 ഗുഹകൾ കണ്ടെത്തിയതായും സാക് ആക്റ്റം എന്നറിയപ്പെടുന്ന ഇവയുടെ ശൃംഖലക്ക് 347 കിലോമീറ്റർ നീളം വരുമെന്നും ഗവേഷകർ പറയുന്നു. ഇതിൽ 140ഉം മായൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
മനുഷ്യേൻറതുകൂടാതെ കൂറ്റൻ തേവാങ്കിെൻറയും പുരാതന യുഗത്തിലെ ആനകളുടെയും വംശനാശം സംഭവിച്ച കരടികളുടെയും അസ്ഥികൂടങ്ങൾ ആണ് കണ്ടെത്തിയതെന്ന് മെക്സികോയുടെ സാംസ്കാരിക മന്ത്രാലയം പ്രസ്താവിച്ചു. ജലാന്തർഭാഗത്തെ ലോകത്തെ ഏറ്റവും സുപ്രധാനമായ പുരാവസ്തു ശാസ്ത്ര മേഖലയായിരിക്കും ഇതെന്ന് മെക്സിക്കൻ നാഷനൽ ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഗ്വില്ലർമോ ഡി ആൻഡെ അവകാശപ്പെട്ടു. ഹിമയുഗത്തിെൻറ അവസാനത്തിൽ ഭൂമിയിലെ ജലനിരപ്പ് നൂറു മീറ്ററോളം ഉയർന്നതായും ഇതേതുടർന്ന് ഗുഹകൾ വെള്ളത്താൽ മൂടിയതാവുമെന്നുമാണ് ഇവർ പറയുന്നത്.
Archaeologists find "impressive amount of artefacts" in the world's largest underwater cave in Mexico, including fossils of giant sloths and an elaborate shrine to a Mayan god https://t.co/b1PqP8HBzx pic.twitter.com/SeYmfJrTH9
— AFP news agency (@AFP) February 20, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.