ന്യൂഡൽഹി: ജൂലൈ 27ന് വെള്ളിയാഴ്ച ഗ്രഹണത്തെ തുടർന്ന് ചന്ദ്രനെ ചുവപ്പ് നിറത്തിൽ കാണാനാവുമെന്ന് ശാസ്ത്രലോകം. കഴിഞ്ഞ ജനുവരി 31ന് ‘റെഡ് മൂൺ’ പ്രതിഭാസത്തിനു ശേഷം ആറ് മാസത്തിനിടെയാണ് ചന്ദ്രൻ വീണ്ടും ചുവന്നനിറത്തിൽ ദൃശ്യമാവുന്നത്. ചന്ദ്രഗ്രഹണത്തിെൻറ ഭാഗമായി ഭൂമി സൂര്യെൻറയും ചന്ദ്രെൻറയും ഇടയിലൂടെ സഞ്ചരിക്കുേമ്പാൾ സുര്യപ്രകാശം പ്രത്യേക രീതിയിൽ ചന്ദ്രെൻറ പ്രതലത്തിൽ പതിക്കുന്നതാണ് ചുവന്ന നിറത്തിന് കാരണം. ഗ്രഹണം 103 മിനിറ്റ് നീണ്ടുനിൽക്കും.
ഗ്രഹണ സമയത്ത് ഭൂമിയിൽനിന്ന് 57.6 ദശലക്ഷം കി.മീറ്റർ അരികിലൂടെയാണ് ചന്ദ്രൻ കടന്നുപോകുന്നത്. 2003ന് ശേഷം ഇതാദ്യമായാണ് ഇത്രയും അരികിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നത്. 2020 ഒക്ടോബർ ആറിന് വീണ്ടും ചന്ദ്രൻ ഭൂമിക്ക് അരികിലെത്തും എന്ന് അമേരിക്കയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.