ജൂലൈ 15ന് വിക്ഷേപണം കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ ലാൻഡറും റോവറും ഉൾപ്പെട്ട ഒാർബിറ്റർ ഭ ൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടർന്നുള്ള 16 ദിവസത്തിനിടെ ഒാർബിറ്ററിെല പ്രൊപൽഷൻ ഉപയോഗിച്ച് (ലിക്കുഡ് എൻജിൻ ബേൺ) അഞ്ചുതവണ ഭ്രമണപഥം ഉയർത്തും. പിന്നീട് 3.85 ലക്ഷം കിലോമീറ്റർ പിന്നിട്ട് ചന്ദ്രനിൽനിന്നും 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും.
ആറാം തവണ ട്രാൻസ് ലൂനാർ ഇൻജക്ഷനിലൂടെ ഭ്രമണപഥം ഉയർത്തും. ചന്ദ്രെൻറ സ്വാധീനമേഖലയിലേക്ക് ഒാർബിറ്റർ പ്രവേശിക്കും. തുടർന്ന് ഒാർബിറ്ററിൽനിന്നും ലാൻഡർ വേർപെടുത്തും. 70 ഡിഗ്രിയിൽ ദക്ഷിണ ധ്രുവത്തിലെ ഏറ്റവും അടുത്തുള്ള ചന്ദ്രെൻറ ഭ്രമണപഥത്തിൽ എത്തുന്നതുവരെ നാലു ദിവസം ലാൻഡർ ഭ്രമണപഥത്തിൽ തുടരും. ചന്ദ്രനിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള ഭ്രമണപത്തിലെത്തുന്നതോടെ ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് സാവധാനം ഇറങ്ങും.
സോഫ്റ്റ് ലാൻഡിങ്ങിലൂടെ ലാൻഡർ ചന്ദ്രോപരിതലത്തിൽ. തുടർന്ന് ലാൻഡറിെൻറ വാതിലുകൾ തുറക്കും. ഒാർബിറ്റർ ഭ്രമണപഥത്തിൽ തുടരുമ്പോഴും ലാൻഡർ പ്രവർത്തനം തുടരും. റോവറെ പുറത്തിറക്കും. തുടർന്ന് റോവറിൽനിന്നും ലഭിക്കുന്ന സന്ദേശങ്ങൾ ലാൻഡറിലൂടെ ഭൂമിയിലേക്ക് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.