ചെന്നൈ: ചന്ദ്രയാൻ-2 പദ്ധതി പൂർണമായും പരാജയമല്ലെന്ന് ചന്ദ്രയാൻ-1 പദ്ധതി ഡയറക്ടറ ായിരുന്ന തമിഴ്നാട് സ്വദേശി മയിൽസാമി അണ്ണാദുരെ. ശനിയാഴ്ച ബി.ബി.സിക്ക് നൽകിയ അ ഭിമുഖത്തിലാണ് അദ്ദേഹത്തിെൻറ പ്രതികരണം. വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ട തിെൻറ കാരണം വിശദമായ പരിശോധനക്കുശേഷമേ പറയാൻ കഴിയൂ. ചന്ദ്രോപരിതലത്തിൽനിന ്ന് 2.1 കിലോമീറ്റർ ഉയരത്തിലാണ് സിഗ്നൽ നഷ്ടമായത്. അതിന് മുേമ്പ ദിശാമാറ്റത്തിെൻറ സൂചനകൾ വ്യക്തമായിരുന്നു. ചന്ദ്രനോട് അടുക്കുന്തോറും ലാൻഡറിെൻറ വേഗം കുറക്കണം. 800 ന്യൂട്ടൺ ശേഷിയുള്ള യന്ത്രങ്ങളാണ് ഇതിനായി പ്രവർത്തിപ്പിക്കുക.
ഇവ ലാൻഡർ സഞ്ചരിക്കുന്ന ദിശക്ക് എതിരായി പ്രവർത്തിച്ച് വേഗം കുറക്കും. ഒരുഘട്ടത്തിൽ ലാൻഡറിെൻറ പാതയിൽ മാറ്റമുണ്ടായി. സെൻസറുകളിലുണ്ടായ പിഴവായിരിക്കും ഒരു കാരണം. അല്ലെങ്കിൽ വിക്രം ലാൻഡറിനെ വളരെ പതുക്കെ തറയിലിറക്കാൻ സഹായിക്കുന്ന നാലു യന്ത്രങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രവർത്തനരഹിതമായിരിക്കും. ഒന്ന് പ്രവർത്തനരഹിതമാവുകയും മറ്റു മൂന്നു യന്ത്രങ്ങൾ നല്ലവിധത്തിൽ പ്രവർത്തിക്കുകയും ചെയ്താൽ വേഗം കുറയുന്നതിനു പകരം ദിശ മാറാനാണ് സാധ്യത. ഇൗ സമയത്ത് വേഗം കൂടി ലാൻഡർ നിലംപതിച്ചിരിക്കും. മുഴുവൻ ടെലിമെട്രി സിഗ്നലുകളും ലഭ്യമാക്കി പരിശോധിച്ചു മാത്രമെ ശരിയായ നിഗമനത്തിലെത്താൻ കഴിയുകയുള്ളൂ- അദ്ദേഹം പറഞ്ഞു.
വിക്രം ലാൻഡർ ഏതുവിധത്തിലാണ് തറയിലിറങ്ങിയതെന്ന് അറിയണം. എന്നാൽ, മാത്രമെ അത് ഇനിയും പ്രവർത്തനക്ഷമമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനാകൂ. ദിശ മാറിയെങ്കിൽ അതിൽനിന്ന് സിഗ്നലുകൾ ലഭിക്കാനിടയില്ല. 2008ൽ അയച്ച ചന്ദ്രയാൻ-1 ഇപ്പോഴും ചന്ദ്രനെ വലംവെക്കുന്നുണ്ടെങ്കിലും ഇതിൽനിന്ന് സിഗ്നൽ ലഭ്യമല്ല. വിക്രം ലാൻഡറിെൻറ ചിത്രങ്ങൾ ലഭ്യമാവുന്നതോടെ കൂടുതൽ വ്യക്തത ഉണ്ടാവും. രണ്ടു ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒാർബിറ്റർ നല്ലനിലയിൽ ചന്ദ്രന് ചുറ്റും വലംവെക്കുന്നതിനാൽ ഭാവിയിൽ ചുരുങ്ങിയ ചെലവിൽ ലാൻഡർ അയക്കാനാവും. പ്രത്യേക സാഹചര്യത്തിൽ ലാൻഡർ മാത്രം നിർമിച്ച് അയച്ചാൽ മതിയാവും. ഇതിന് നൂറു കോടിയോളം രൂപ മാത്രമെ ചെലവു വരികയുള്ളു. ഒാർബിറ്റർ മൂന്നു വർഷം വരെ പ്രവർത്തിക്കും. അതിനകം ലാൻഡർ നിർമിച്ച് ചന്ദ്രനിലേക്ക് അയക്കാം- അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ-2 പദ്ധതിക്ക് തിരിച്ചടി നേരിെട്ടങ്കിലും ഇതൊരു പാഠമായി തിരിച്ചറിഞ്ഞ് മുന്നോട്ടു പോകണം. വെല്ലുവിളി നിറഞ്ഞ ഇത്തരം പദ്ധതികളിൽ പലപ്പോഴും പരാജയം ഒഴിവാക്കാനാവില്ലെന്നും മയിൽ സ്വാമി പറഞ്ഞു. ചന്ദ്രയാൻ-1ലും ഒരു ഘട്ടത്തിൽ വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു. അതുവെര ലഭിച്ച വിവരങ്ങൾ ഏറെ നിർണായകമായിരുന്നു. ചന്ദ്രനിൽ ജലാംശമുണ്ടെന്ന വിവരം അറിവായതും ഇതിലൂടെയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച പാഠം ഉൾക്കൊണ്ടാണ് ‘മംഗൾയാന്’ രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.