സുറോങ് റോവബീജിങ്: ചൈനയുടെ ബഹിരാകാശ പേടകം ടിയാൻവെൻ-1 വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി. ഓർബിറ്ററും ലാൻഡറും സുറോങ് റോവറും അടങ്ങുന്നതാണ് ടിയാൻവെൻ-1 പേടകം. ചൊവ്വയിലെ മണ്ണിന്‍റെ ഘടനയും അതിന്‍റെ സാധ്യതകളും പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.
2020 ജൂലൈ 23ന് വെൻചെൻ സ്പേസ് സെന്‍ററിൽ നിന്ന് ലോങ് മാർച്ച്-5 റോക്കറ്റിലാണ് ടിയാൻവെൻ-1 പേടകം ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചത്. 'സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ' എന്ന് അർഥമാക്കുന്ന ചൈനയുടെ സ്വന്തം പേടകമാണ് ടിയാൻവെൻ-1.
50 കോടി കിലോമീറ്റർ പിന്നിട്ട് ചൊവ്വയുടെ ഭ്രമണപദത്തിലെത്തിയ പേടകം ഗ്രഹത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചിരുന്നു. കറുത്ത ആകാശത്തിന്‍റെ പശ്ചാത്തലത്തിലുള്ള ചൊവ്വയുടെ മനോഹരമായ ഭൂപ്രകൃതിയും അന്തരീക്ഷവുമാണ് പേടകം പകർത്തിയത്.
ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് ചൈന. റഷ്യക്കും യു.എസിനും ശേഷം പേടകത്തെ സുരക്ഷിതമായി ചൊവ്വയിലിറക്കിയ രാജ്യവുമായി ചൈന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.