ലണ്ടൻ: പരിസ്ഥിതി സംരക്ഷകർക്ക് സന്തോഷ വാർത്ത. ഹരിതഗൃഹവാതകത്തിെൻറ വ്യാപനത്ത ിന് കാരണമായ കാർബൺ ഡൈഓക്സൈഡിനെ ഭക്ഷിക്കാൻ ശേഷിയുള്ള ബാക്ടീരിയയെ വികസിപ്പി ച്ചെടുത്തു. ഇ. കോളി വിഭാഗത്തിൽ പെട്ട ബാക്ടീരിയ കാർബൺ ഡൈഓക്സൈഡിനെ ഭക്ഷിച്ച് ഊർജമാക ്കി മാറ്റുകയാണ് ചെയ്യുന്നത്. നിലവിൽ അന്തരീക്ഷത്തിലുള്ള കാണുന്ന കൂടുതൽ കാർബൺ ഡൈ ഓക്സൈഡിെൻറ അളവ് കുറച്ച് സംതുലിതാവസ്ഥ പുനസൃഷ്ടിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ശാസ്ത്രലോകത്തെ വലിയ നാഴികക്കല്ലാണ് ഈ കണ്ടുപിടിത്തമെന്നാണ് വിലയിരുത്തൽ. ഭാവിയിൽ ബാക്ടീരിയ വഴി ജൈവ ഇന്ധനങ്ങൾക്കായുള്ള കാർബൺ തൻമാത്രകൾ നിർമിക്കാമെന്നും ഭക്ഷ്യയോഗ്യമായ വസ്തുക്കൾ ഉൽപാദിപ്പിക്കാമെന്നുമാണ് ശാസ്ത്രലോകത്തിെൻറ കണക്കുകൂട്ടൽ. ഇങ്ങനെ ഭൂമിയിലേക്ക് പുറംതള്ളുന്ന മാരകമായ വാതകങ്ങളുടെ അളവ് കുറക്കാം. ഹൃദയംമാറ്റിവെക്കുന്ന പോലെയാണീ പ്രക്രിയയെന്ന് ജർമനിയിലെ ബയോകെമിസ്റ്റും സിന്തറ്റിക് ബയോളജിസ്റ്റുമായ തോബിയാസ് ഇർബ് പറയുന്നു.
ഗവേഷണത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. സെൽ എന്ന മാസികയിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2016ലും സമാന രീതിയിൽ ബാക്ടീരിയയെ വികസിപ്പിച്ചിരുന്നുവെങ്കിലും പഞ്ചസാരയിലുള്ള കാർബണിനെ ആഗിരണം ചെയ്യാനുള്ള കഴിവില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.