ഫ്രാന്‍സിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സീലാകാന്ത് (photo: Christophe Archambault/AFP/Getty Images)

ദിനോസര്‍ കാലം മുതലുള്ള ഈ മത്സ്യത്തിന്റെ ആയുസ് ഒരു നൂറ്റാണ്ട്; ഗര്‍ഭകാലം അഞ്ച് വര്‍ഷം

പാരിസ്: ദിനോസറുകളുടെ കാലഘട്ടം മുതലുള്ള 'ജീവിക്കുന്ന ഫോസില്‍' എന്ന് അറിയപ്പെടുന്ന സീലാകാന്ത് മത്സ്യത്തിന് 100 വര്‍ഷം വരെ ആയുസ്സുണ്ടെന്ന് പുതിയ പഠനം. ഇവയുടെ ഗര്‍ഭ കാലം അഞ്ച് വര്‍ഷം നീളുമെന്നും പുതിയ പഠനത്തില്‍ കണ്ടെത്തി.

സീലാകാന്തിന്റെ ആയുസ് 20 വര്‍ഷം വരെ എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, വാണിജ്യ മത്സ്യങ്ങളുടെ കാലഗണന നിര്‍ണയിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവ ഒരു നൂറ്റാണ്ടോളം ജീവിക്കുമെന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞരാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ ഗവേഷണം 'കറന്റ് ബയോളജി'യില്‍ പ്രസിദ്ധീകരിച്ചു.

40 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഇവക്ക് ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ചു എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, 1938ല്‍ ദക്ഷിണാഫ്രിക്കയിലും പിന്നീട് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പലയിടങ്ങളിലുമായി ഇവയെ കണ്ടെത്തി.

വളരെ സാവധാനം നീങ്ങുന്ന ഇവ ഒരു മനുഷ്യന്റെ വലിപ്പത്തിലേക്ക് വരെ വളരും. ഫോസില്‍ പഠനങ്ങളിലൂടെ 120ലേറെ തരം സീലാകാന്ത് വര്‍ഗങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    
News Summary - coelacanth fish can live for 100 years says study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.