ജനീവ: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.). അടുത്ത വര്‍ഷം അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കി.
വാക്‌സിന്‍ വികസിപ്പിക്കാനും വിതരണം ചെയ്യാനുമായി ഡബ്ല്യു.എച്ച്.ഒ നേതൃത്വം നല്‍കുന്ന കോവാക്‌സ് കൂട്ടായ്മയില്‍ 168 രാജ്യങ്ങള്‍ അംഗങ്ങളാണ്. മുന്‍ഗണനാ ക്രമം നിശ്ചയിച്ച് വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് അതാത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കുന്നു.
പ്രതീക്ഷയുണ്ടെന്നും നമുക്ക് ഐക്യമാണ് വേണ്ടെതന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു.
നിലവില്‍ ഒമ്പത് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ പ്രധാന ഘട്ടത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.