കോവിഡ് 19 മഹാമാരി ഭയന്ന് ലോകരാജ്യങ്ങൾ അടച്ചുപൂട്ടലെന്ന വഴി സ്വീകരിച്ചിരിക്കുകയാണ്. ഭൂമിക്ക് ദോഷം ചെയ് യുന്ന മനുഷ്യെൻറ പ്രവൃത്തികളിൽ പലതും താൽക്കാലികമായെങ്കിലും നിന്നു. നിർമാണ പ്രവർത്തനങ്ങളും ചരക്കുഗതാഗതവു ം പോക്കുവരവുകളും നിയന്ത്രണത്തിലാണ്. വാഹനങ്ങളുടെ ഒാട്ടം ഗണ്യമായി കുറക്കേണ്ട സാഹചര്യം വന്നു. വൈറസിെൻറ വ ്യാപനം നിയന്ത്രിക്കാൻ വീട്ടിലിരിക്കുന്നവരോട് എ.സി പ്രവർത്തിപ്പിക്കരുതെന്ന മുന്നറിയിപ്പും പല രാജ്യങ്ങളും നൽകിയിരുന്നു.
എല്ലാംകൊണ്ടും ജനങ്ങളോടൊപ്പം ഭൂമിയും അവധിയെടുത്തിരിക്കുകയാണെന്ന് വ്യക്തം. ഭൂമി അവധിയ െടുത്തിട്ടുണ്ടെങ്കിൽ അതിലേറ്റവും സന്തോഷിക്കുക അതിനെ സംരക്ഷിച്ചു നിർത്തുന്ന കവചമായ ഒാസോൺ പാളിയായിരിക്കും. ജീവ ജാലങ്ങളെ സൂര്യനിൽ നിന്നുവരുന്ന അൾട്രാവയലറ്റ് രശ്മിയിൽ നിന്നും രക്ഷിക്കുന്ന കുടയാണ് ഒാസോണെങ്കിലും, വേലി തന്നെ വിളവ് തിന്നുന്നത് പോലെ മനുഷ്യരാണ് അതിെൻറ നശീകരണത്തിന് നേതൃത്വം നൽകുന്നത്.
എന്തായാലും, ലോക കാലാവസ്ഥ സംഘടന (World Meteorological Organization) ഇൗയിടെ പുറത്തുവിട്ട റിപ്പോർട്ട് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്. മനുഷ്യെൻറ പ്രവൃത്തികളുടെ നിയന്ത്രണം ഒാസോൺ പാളികളിലുണ്ടാക്കുന്ന വിള്ളൽ വലിയ അളവിൽ കുറക്കുന്നതായാണ് ഡബ്ല്യു.എം.ഒ അറിയിച്ചത്. ലോകം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിന് ശേഷം മനുഷ്യൻ അവൻ ചെയ്യുന്ന നിർമാണ പ്രവൃത്തികളടക്കമുള്ള സകലതിനും നിയന്ത്രണം വരുത്താൻ നിർബന്ധിതരായതോടെ ഒാസോൺ പാളിക്ക് വരുന്ന വിള്ളൽ വലിയ അളവിൽ കുറയും. സമീപകാലത്തായി ഒാസോൺ പാളി സ്വയം സുഖപ്പെടുന്ന നിലയിലേക്ക് മാറിയെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
മോണ്ട്രിയൽ പ്രോട്ടോകോൾ എന്ന അന്താരാഷ്ട്ര ഉടമ്പടി മൂലം മാത്രമാണ് ഇതുവരെ ഒാസോൺ പാളി പാടെ നശിക്കാതെ നിലനിന്നത്. നിലവിൽ ഒാസോണിെൻറ ഹീലിങ് മോഡിന് കാരണവും 1987ലെ മോണ്ട്രിയൽ പ്രോട്ടോകോൾ ഉടമ്പടിയുടെ ശക്തമായ പ്രവർത്തനം കൊണ്ടുമാത്രമാണ്. (ഒാസോൺ പാളിയുടെ നശീകരണത്തിന് കാരണമാകുന്ന വസ്തുക്കളുടെ ഉത്പാദനം നിർത്തലാക്കുന്നത് അടക്കമുള്ള തീരുമാനമെടുത്ത ഉടമ്പടിയാണിത്, ഒപ്പുവെച്ചത് 46 രാജ്യങ്ങൾ)
2030ഒാടെ ഒാസോൺ പാളി ഉത്തരാർധ ഗോളത്തിൽ 1980കളിലുണ്ടായിരുന്ന നിലയിലേക്ക് മാറുമെന്നും 2050ൽ ദക്ഷിണാർധ ഗോളത്തിലും പഴയനിലയിലെത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് യൂനിവേഴ്സിറ്റി ഒാഫ് കൊളറാഡോയിൽ ഗവേഷണം നടത്തുന്ന അൻറാറാ ബാനർജി പറയുന്നു.
ഭൂമിയുടെ ഇപ്പോഴത്തെ സാഹചര്യം മൂലം കാലാവസ്ഥയെയും സമുദ്ര പ്രവാഹത്തെയും കാര്യമായി ബാധിക്കുന്ന ദക്ഷിണാർധ ഗോളത്തേക്കുള്ള സതേൺ ജെറ്റ് സ്ട്രീം എന്ന ശക്തമായ കാറ്റിെൻറ പ്രവാഹം ഗുണകരമായ രീതിയിലേക്ക് മാറിയെന്നും കാലാവസ്ഥാ സംഘടന റിപ്പോർട്ട് ചെയ്യുന്നു.
എന്തായാലും നിലവിൽ ലഭിച്ചിരിക്കുന്ന അവധി ഭൂമിഗോളം നന്നായി ആഘോഷിക്കുന്ന ലക്ഷണമാണ് കാണുന്നത്. നമ്മൾ, രാജ്യം പ്രഖ്യാപിച്ച ലോക്ഡൗണിൽ പലതും സഹിച്ച് ഒതുങ്ങിക്കൂടുകയല്ല, മറിച്ച് ഭൂമിക്കൊരു നിർബന്ധിത അവധി നൽകാനും നമ്മുടെ ഒാട്ടപ്പാച്ചിലിന് വേഗത കുറക്കാനും അവസരം നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.