വാഷിങ്ടൺ: 'ഇങ്ങനെയാണെങ്കിൽ മനുഷ്യൽ ഒരിക്കലും ചൊവ്വയിൽ കാലുകുത്താൻ സാധ്യതയില്ലെന്ന്' ലോക കോടീശ്വരനും ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്ക്. സ്പേസ് എക്സ് അവരുടെ സ്വപ്ന പദ്ധതിയായ ചൊവ്വാ പര്യവേക്ഷണത്തിന് വേണ്ടി നിർമിച്ച സ്റ്റാർഷിപ്പിെൻറ പരീക്ഷണ പറത്തൽ കഴിഞ്ഞ വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അതിന് അനുമതി നിഷേധിച്ചതോടെയാണ് ഇലോൺ മസ്ക് തുറന്നടിച്ചത്.
തങ്ങളുടെ എയർക്രാഫ്റ്റ് ഡിവിഷന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ മസ്ക്, എഫ്.എ.എയുടെ ബഹിരാകാശ വിഭാഗത്തിനാണ് അടിസ്ഥാനപരമായി തകർന്ന നിയന്ത്രണ ഘടനയുള്ളതെന്നും ആരോപിച്ചു. ഏതാനും സർക്കാർ ഫെസിലിറ്റികളിൽ നിന്ന് പ്രതിവർഷം പണം ചിലവഴിക്കാനുള്ള ലോഞ്ചുകൾക്ക് മാത്രമാണ് അവരുടെ നിയമ സംവിധാനങ്ങളെന്നും ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.
സ്റ്റാർഷിപ്പിെൻറ ആദ്യത്തെ ഉയർന്ന ആൾട്ടിറ്റ്യൂഡിലുള്ള ഫ്ലൈറ്റ് പൊട്ടിത്തെറിച്ച് നശിച്ച സംഭവമാണ് പുതിയ അനുമതി നിഷേധത്തിന് കാരണമെന്നും അതിന് പിന്നാലെ വിക്ഷേപണ ലൈസൻസ് ലംഘനം നടത്തിയതായി ആരോപിച്ച് സ്പേസ് എക്സ് അന്വേഷണം നേരിടുകയാണെന്നും ദ വെർജ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, സംഭവത്തിൽ എഫ്.എ.എ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്പേസ് എക്സിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് അവർ അറിയിച്ചത്. എന്നാൽ, എന്താണ് സുരക്ഷാ പ്രശ്നങ്ങളെന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാർഷിപ്പിെൻറ പരീക്ഷണ പറത്തലിെൻറ ഭാഗമായി ടെക്സസിലുള്ള ബുക ചിക്ക മേഖലയിലുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. തീരുമാനം മാറ്റിയതോടെ ആളുകൾക്ക് വീട്ടിലേക്ക് തിരികെ പോകാമെന്ന നോട്ടീസ് നൽകിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.