സാവോപോളോ: പ്രായം കുറഞ്ഞ നാലു ചിന്നഗ്രഹ കുടുംബങ്ങളെ കണ്ടെത്തിയതായി ബ്രസീൽ ശാസ്ത്രജ്ഞർ. സാവോപോളോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വക്കും ജൂപിറ്ററിനും ഇടക്കുള്ള ഇൗ ചിന്നഗ്രഹ കുടുംബങ്ങൾക്ക് 70 ലക്ഷം വർഷം മാത്രമേ പ്രായമുള്ളൂ. ഇത്രയും പ്രായം കുറഞ്ഞ ചിന്നഗ്രഹ കുടുംബങ്ങളെ കണ്ടെത്തുന്നത് സമീപകാലത്ത് ആദ്യമായാണ്. പുതിയ സാേങ്കതികവിദ്യയായ ബാക്ക്വേഡ് ഇൻറഗ്രേഷൻ മെത്തേഡ് വഴിയാണ് ഇത് സാധ്യമായതെന്ന് സാവോപോളോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി മാത്തമാറ്റിക്സ് വകുപ്പിലെ പ്രഫസർ വലേറിയോ കറൂബ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.