ലണ്ടൻ: ഒരാൾ എപ്പോൾ മരിക്കുമെന്ന് ആർക്കും പറയാനാവില്ലെന്ന് പറയാൻ വരെട്ട. മരണ സമയം കൃത്യമായി പറയാനാവില്ലെങ്കിലും ഒരാളുടെ ജീവിതകാലം ഏകദേശം പ്രവചിക്കാൻ ആ വ്യ ക്തിയുടെ കോശങ്ങളുടെ ഡി.എൻ.എക്ക് കഴിയുമെന്നാണ് വൈദ്യശാസ്ത്രത്തിെൻറ പുതിയ കണ ്ടെത്തൽ. ശരാശരി ആയുസ്സിനേക്കാൾ ഒരാൾ ജീവിച്ചിരിക്കുമോ അതോ അതിനുമുമ്പായിത്തന്നെ മരിക്കുേമാ എന്നെല്ലാം അറിയാൻ ഡി.എൻ.എ പരിശോധനയിലൂടെ കഴിയുമെന്നാണ് ബ്രിട്ടനിലെ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.
ശാസ്ത്ര മാസികയായ ‘ഇ-ലൈഫി’ലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജീവജാലങ്ങളുടെ ജനിതഘടകങ്ങളും ആയുസ്സും തമ്മിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞതായി യൂനിവേഴ്സിറ്റിയിലെ യൂഷർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പീറ്റർ ജോഷി പറഞ്ഞു. അഞ്ച് ലക്ഷത്തോളം പേരുടെ ഡി.എൻ.എ പരിശോധിച്ച് അവരുടെ മാതാപിതാക്കളുടെ ജീവിതകാലയളവുമായി താരതമ്യപ്പെടുത്തിയശേഷം പ്രത്യേക ‘സ്േകാറിങ് സിസ്റ്റം’ വികസിപ്പിച്ചാണ് ആയുസ്സ് പ്രവചിക്കുന്നത്.
ഡി.എൻ.എയുടെ വിശകലനത്തിലൂടെ വ്യക്തിയുടെ പ്രായമാകുന്നതിനുള്ള ജൈവിക ഘടകങ്ങളുടെ വേഗത നിർണയിച്ചാണ് വ്യക്തി ശരാശരി ആയുസ്സിനെ മറികടക്കുമോ അതോ നേരത്തെതന്നെ മരിക്കുമോ എന്ന് കണ്ടെത്തുന്നത്. ജീനുകൾ വ്യക്തിക്ക് പിടിപെടാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും വ്യക്തമായ സൂചനകൾ നൽകുമെന്ന് ഗവേഷക സംഘത്തിലെ പോൾ ടിമ്മർസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.