ന്യൂഡൽഹി: ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി െഎ.എസ്.ആർ.ഒ. പി.എസ്.എൽ.വി റോക്കറ്റിൽ ഇന്ത്യയുടെ മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുക. ഇതിൽ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉൾപ്പെടും.
റഷ്യയാണ് ഇതിന് മുമ്പ് ഒരു റോക്കറ്റിൽ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് റെക്കോർഡിട്ടത്. 2014ൽ റഷ്യ ഒരു റോക്കറ്റിൽ 34 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഫെബ്രുവരി 15നാണ് വിക്ഷേപണം െഎ.എസ്.ആർ.ഒ നടത്തുക. ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ റെക്കോർഡ് അല്ല െഎ.എസ്.ആർ.ഒ ലക്ഷ്യംവെക്കുന്നന്നെും ചെലവ് പരമാവധി കുറക്കാനാണ് ലക്ഷ്യമെന്നും െഎ.എസ്.ആർ.ഒ അധികൃതർ അറിയിച്ചു.
െഎ.എസ്.ആർ.ഒ ഇതിന് മുമ്പും റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 2014ൽ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിച്ച ആദ്യ എഷ്യൻ രാജ്യമായും ഇന്ത്യ മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.