ന്യൂഡൽഹി: കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് കൂടുതൽ ഉൗർജം ഉൽപാദിപ്പിക്കുന്ന ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടർ ഇന്ത്യയിലേക്കും എത്തുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് സുരക്ഷയിലും ഇത്തരം റിയാക്ടറുകൾ മുന്നിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
റഷ്യയാണ് ഇൗ സാേങ്കതിക വിദ്യ ഉപയോഗിച്ചുള്ള റിയാക്ടർ ആദ്യമായി വികസിപ്പിച്ചെടുത്തടത്. റഷ്യക്ക് ശേഷം സാേങ്കതിക വിദ്യ സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ. ആണവനിലയങ്ങളുടെ കാര്യത്തിൽ ലോകത്തിൽ വൻ ശക്തിയാകാൻ പുതിയ സാേങ്കതിക വിദ്യ ഇന്ത്യയെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
20 വർഷങ്ങൾ കൊണ്ടാണ് റഷ്യ ഇത്തരം ആണവ റിയാക്ടറുകൾ വികസിപ്പിച്ചെടുത്തത്. 2016 ഒക്ടോബറിലാണ് ആണവനിലയത്തിൽ നിന്നുള്ള ഉൽപ്പാദനം ആരംഭിച്ചത്. 800 മെഗാ വാട്ടാണ് ആണവനിലയത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഉൗർജം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.